രാശിഫലം (മെയ് 30 വ്യാഴം 2024)

ചിങ്ങം: ഇന്ന് നിങ്ങളുടെ ജീവിതപങ്കാളിയുമായുള്ള അസ്വാരസ്യം ഇരുവര്‍ക്കും മനഃപ്രയാസം ഉണ്ടാക്കാം. പങ്കാളിക്ക് എന്തെങ്കിലും രോഗം മൂലം വൈഷമ്യം ഉണ്ടാകാം. സഹപ്രവര്‍ത്തകരുമായും ബിസിനസ് പങ്കാളികളുമായും ഇടപെടുമ്പോള്‍ ശാന്തതയും ക്ഷമയും കൈവിടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. നിഷ്‍പ്രയോജനമായ സംഭാഷണങ്ങളില്‍ പങ്കുകൊള്ളാതിരിക്കുക. നിയമകാര്യങ്ങളില്‍ പ്രതീക്ഷിച്ച ഫലം ലഭിക്കില്ല. സമൂഹത്തിന്‍റെ അംഗീകാരം ലഭിക്കാനുള്ള സാധ്യത വളരെ വിരളമായിരിക്കും.

കന്നി: ഇന്ന് നിങ്ങള്‍ ലോകത്തിന്‍റെ നെറുകയിലാണെന്ന് തോന്നലുണ്ടാകും. വീട്ടിലും ജോലിസ്ഥലത്തും നിങ്ങള്‍ സന്തോഷവാനും തികഞ്ഞ ഉത്സാഹവാനും ആയിരിക്കും. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നിങ്ങളോടുള്ള പെരുമാറ്റത്തില്‍ തികഞ്ഞ ഊഷ്‌മളതയും സഹകരണവും പ്രകടിപ്പിക്കും. നിലവിലുള്ള രോഗത്തില്‍നിന്ന് സുഖം പ്രാപിക്കാന്‍ സധ്യതയുണ്ട്. കുടുംബത്തിൽ നിന്നും ചില നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. നിങ്ങളുടെ കഴിവ്‍ ഇന്ന് അഭിനന്ദിക്കപ്പെടാതെ പോയേക്കാം. ചെലവുകള്‍ നിങ്ങളുടെ ബജറ്റിനെ മറികടന്നേക്കാം.

തുലാം: നിങ്ങളുടെ സ്വാധീനമുള്ള ഒരു സുഹൃത്ത് നിങ്ങൾക്ക് ഭാഗ്യമുണ്ടാക്കും. ഒരു തടസവും കൂടാതെ പുതിയ സംയുക്ത സംരംഭം തുടങ്ങാൻ കഴിയും. നിങ്ങളുടെ കാര്യക്ഷമതയും കഠിനാധ്വാനവും വിലമതിക്കപ്പെടും.

വൃശ്ചികം: ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ മേലുദ്യോഗസ്ഥന്‍റെ അസംബന്ധങ്ങൾ ശ്രദ്ധിക്കേണ്ടി വന്നേക്കാം. സഹപ്രവർത്തകർ നിങ്ങൾക്ക് അവരുടെ അർധഹൃദയ പിന്തുണയാണ് നൽകാൻ സാധ്യത. തൊഴിൽ അവസരങ്ങൾ തേടുന്ന പുതുമുഖങ്ങൾ ഇന്ന് അവരുടെ അഭിമുഖങ്ങളിൽ വിജയം കണ്ടെത്തും.

ധനു: പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ഏറ്റവും അനുയോജ്യമായ ദിവസമാണിന്ന്. സുഹൃത്തുക്കളോടും ബന്ധുക്കളോടും ഒപ്പം ഒട്ടേറെ സമയം ആഹ്ലാദപൂര്‍വം ചെലവിടും. ഒരു ചെറിയ യാത്രയ്‌ക്ക് പോകാൻ സാധ്യതയുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ അകന്നുപോകും. യോഗാത്മക, ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം പ്രകടിപ്പിക്കും. ഏറ്റെടുത്ത ദൗത്യങ്ങള്‍ വിജയകരമാകാന്‍ സാധ്യത. നിങ്ങളുടെ സാമൂഹ്യനില ഉയര്‍ന്നേക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് ഫലപ്രദവും ആസ്വാദ്യവുമായിരിക്കും.

മകരം: ഇന്ന് നിങ്ങളുടെ കഠിനാധ്വാനവും ആസൂത്രണവും വ്യർഥമായി തീരും എന്നതിനാൽ നിങ്ങൾക്ക് നിരാശ തോന്നിയേക്കാം. ഇന്ന് മറ്റുള്ളവരുമായി നിങ്ങൾക്ക് അഭിപ്രായവ്യത്യാസം ഉണ്ടാകും, ചില സമയങ്ങളിൽ ഈ വ്യത്യാസങ്ങൾ വാദഗതികളായി മാറാം. അത്തരമൊരു കടുത്ത അന്തരീക്ഷം നിങ്ങളുടെ ആകുലതയ്‌ക്ക് കാരണമാകും. പക്ഷേ നിങ്ങൾ പ്രതീക്ഷ നഷ്‌ടപ്പെടുത്തരുത്. അവസാനം വിജയം നിങ്ങളെ തേടി വരും. നിങ്ങൾ തീർച്ചയായും ഈ പ്രക്ഷുബ്‌ധ കാലഘട്ടങ്ങളിലൂടെ കടന്നുപോകും.

കുംഭം: ഇന്ന് നിങ്ങള്‍ക്ക് സന്തുഷ്‌ടവും ലാഭകരവുമായ ദിവസമാണ്. മാനസികമായും ശാരീരികമായും ഇന്ന് നിങ്ങൾ വളരെ നല്ല നിലയിലായിരിക്കും. ഭൗതികമായും ആത്മീയമായും നിങ്ങള്‍ക്ക് സംതൃപ്‌തി അനുഭവപ്പെടും. കുടുംബാംഗങ്ങളുമായി പുറത്തുപോകുവാനും വിനോദങ്ങളും ഭക്ഷണവും സമ്മാനങ്ങളും ഒക്കെയായി ആഹ്ലാദം പങ്കിടാനും ഇന്ന് സാധ്യത കാണുന്നു. ആത്മീയ ഔന്നത്യം അനുഭവപ്പെടാം.

മീനം: നിങ്ങളുടെ അത്യാഗ്രഹവും അമിതപ്രതീക്ഷകളും നിയന്ത്രണവിധേയമാക്കണം. സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ വളരെ ശ്രദ്ധിക്കുക. ഇടപാടുകള്‍ ഉറപ്പിക്കുമ്പോഴോ മുതല്‍മുടക്ക് നടത്തുമ്പോഴോ രണ്ടുവട്ടം ചിന്തിക്കുക. ഇന്ന് നിങ്ങൾക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായേക്കാം. ശ്രദ്ധകേന്ദ്രീകരിക്കാനോ സന്തുലനം പാലിക്കാനോ മാനസികമായി നിങ്ങള്‍ വിഷമിച്ചേക്കും. മതപരമായകാര്യങ്ങളില്‍ ചെലവുകള്‍ നേരിടേണ്ടി വന്നേക്കാം. കുടുംബപരമായ തര്‍ക്കങ്ങള്‍ക്കും സാധ്യത കാണുന്നു.

മേടം: ഇന്ന് നിങ്ങൾക്ക് സുഹൃത്തുക്കളോടൊപ്പം ചുറ്റിക്കറങ്ങാൻ പറ്റിയ ഏറ്റവും നല്ല ദിവസമാണ്. സമ്മാനങ്ങളും ഉപഹാരങ്ങളും ലഭിക്കാന്‍ സാധ്യതയുണ്ട്. പകരം മറ്റുള്ളവരെ സത്‌കരിക്കേണ്ടിവരും. പുതിയ ചങ്ങാതികള്‍ ഭാവിയിലേക്ക് പ്രയോജനമുള്ളവരായി തീരും. മക്കളും നിങ്ങളുടെ നേട്ടത്തിന് മുതല്‍കൂട്ടും. പ്രകൃതിരമണീയമായ ഏതെങ്കിലും സ്ഥലത്തേക്ക് ഉല്ലാസയാത്രയ്‌ക്ക് പോകാൻ സാധ്യത. സര്‍ക്കാരുമായുള്ള ഇടപാടുകള്‍ ലാഭകരമായി കലാശിക്കും.

ഇടവം: ഓഫിസിൽ പോകുന്നവര്‍ക്കെല്ലാം ഇന്ന് ഭാഗ്യദേവതയുടെ കടാക്ഷമുണ്ടാകും. പുതുതായി ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പര്യവസാനിക്കും. മേലധികാരികള്‍ നിങ്ങളോട് അനുകൂലമനോഭാവം പുലര്‍ത്തുകയും നിങ്ങളെ ജോലിക്കയറ്റം നല്‍കി അംഗീകരിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. കുടുംബാന്തരീക്ഷം സന്തുഷ്‌ടി നിറഞ്ഞതായിരിക്കുമെന്ന് ഉറപ്പിക്കാം. അപൂര്‍ണ്ണമായ ജോലികള്‍ തൃപ്‌തികരമായി ചെയ്‌ത് തീര്‍ക്കും. ഔദ്യോഗികമായ ആനുകൂല്യം ശക്തമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

മിഥുനം: പുതിയ ദൗത്യങ്ങളേറ്റെടുക്കാന്‍ ഈ ദിനം ശുഭകരമായിരിക്കില്ല. തളര്‍ച്ച, മടി, ഉന്‍മേഷക്കുറവ് എന്നിവയ്‌ക്ക് സാധ്യത. ഉദര അസ്വാസ്ഥ്യവും പ്രതീക്ഷിക്കാം. തൊഴില്‍പരമായി കാര്യങ്ങള്‍ നിങ്ങള്‍ക്കനുകൂലമാകണമെന്നില്ല. അതിനാൽ തന്നെ മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് അത് കാരണമാകും. അനാവശ്യമായ ചെലവുകള്‍ക്കുള്ള സാധ്യതയും കാണുന്നു. എല്ലാ പ്രധാന പദ്ധതികളും തീരുമാനങ്ങളും നീട്ടിവയ്‌ക്കുക.

കര്‍ക്കടകം: ഇന്ന് ചെയ്യുന്ന കാര്യങ്ങളിലെല്ലാം അതീവ സമചിത്തതയും ശ്രദ്ധയും പുലര്‍ത്തണം. കുടുംബത്തിലെ ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുക. അവിചാരിതമായ ചെലവുകള്‍ നേരിടാന്‍ തയ്യാറാവുക. അധാര്‍മികമോ നിയമവിരുദ്ധമോ ആയ പ്രവൃത്തികളില്‍ നിന്ന് മാറിനില്‍ക്കണം. പ്രാര്‍ഥനയും ധ്യാനവും വളരെ ഗുണകരമായിരിക്കും.

Print Friendly, PDF & Email

Leave a Comment

More News