വേണു രാജാമണിക്കു ഡാളസ് കേരള അസോസിയേഷനിൽ ഊഷ്മള സ്വീകരണം

ഡാളസ് :കേരള അസോസിയേഷൻ ഓഫ് ഡാളസിൻ്റെ ആഭിമുഖ്യത്തിൽ ബഹു. വേണു രാജാമണിക്കു  ജൂൺ 2 ഞായറാഴ്ച വൈകുന്നേര ഇന്ത്യ കൾച്ചറൽ & എഡ്യൂക്കേഷൻ സെൻ്റർ ഓഡിറ്റോറിയത്തിൽ വെച്ചു ഊഷ്മള സ്വീകരണം നൽകി.കേരള അസോസിയേഷൻ ഡയറക്ടര്മാരായ സുബിൻ  ഫിലിപ്പ്,.നിഷ മാത്യു എന്നിവർ അതിഥികൾക്കു  പൂച്ചെണ്ടുകൾ നൽകി വേദിയിൽ സ്വീകരിച്ചു.

2017 മുതൽ 2020 വരെ നെതർലാൻഡിലെ ഇന്ത്യൻ അംബാസഡർ ,ഹേഗിലെ രാസായുധ നിരോധന സംഘടനയുടെ (OPCW) ഇന്ത്യയുടെ സ്ഥിരം പ്രതിനിധി, ഇന്ത്യൻ നയതന്ത്രജ്ഞനും ഇന്ത്യൻ ഫോറിൻ സർവീസിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള പ്രൊഫസർ , ഹരിയാനയിലെ സോനിപട്ടിലുള്ള ഒ.പി. ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിലെ ജിൻഡാൽ ഗ്ലോബൽ ലോ സ്കൂളിൽ ഡിപ്ലോമാറ്റിക് പ്രാക്ടീസ് പഠിപ്പിക്കുന്ന ഫാക്കൽറ്റിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന  വേണു രാജാമണി  അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയതായിരുന്നു

വൈകീട്ട് 5 മണിക് ചേർന്ന സ്വീകരണ സമ്മേളനത്തിൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് അനശ്വരൻ മാംമ്പിള്ളി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.

അമേരിക്കയിലെ സാമൂഹ്യ സാംസ്കാരിക സാഹിത്യ പ്രവർത്തകനും കാൻസർ സ്പെഷിലിസ്റ്റുമായ ഡോ എം.വി പിള്ള  മുഖ്യാഥിതിയ പരിചയപ്പെടിത്തി .തുടർന്നു പ്രവാസജീവിതം അനുഭവങ്ങളും ആഖ്യാനങ്ങളുമെന്ന വിഷയത്തെ ആസ്പദമാക്കി ഡോ വേണുരാജാമണി മുഖ്യ പ്രസംഗം നടത്തി.

തുടർന്ന് സദസ്സിൽ നിന്നും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ ,കേരളം ലിററി സൊസൈറ്റി ഓഫ് ഡാളസ് സെക്രട്ടറി  ഹരിദാസ് തകപ്പൻ,ഡയറക്ടർ സിജു വി ജോർജ് ,അസോസിയേഷൻ  സെക്രട്ടറി മൻജിത് കൈനിക്കര എന്നിവരിൽ നിന്നും  ഉയർന്ന ചോദ്യങ്ങൾക്കു വേണുരാജാമണി സമുചിത മറുപടി നൽകി. സെക്രട്ടറി മൻജിത് കൈനിക്കര (സെക്രട്ടറി)  നന്ദി പറഞ്ഞു. തുടർന്ന്  വേണുരാജാമണി അസോസിയേഷൻ മലയാളം ലൈബ്രറി സന്ദർശിച്ചു. ലൈബ്രറി ഡയറക്ടർ ബേബി കൊടുവത്തു ലൈബ്രറിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

Print Friendly, PDF & Email

Leave a Comment

More News