യെല്ലോസ്റ്റോൺ നാഷണല്‍ പാർക്കിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ 83 കാരിയായ സ്ത്രീക്ക് പരിക്കേറ്റു

കഴിഞ്ഞ വാരാന്ത്യത്തില്‍ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ 83 വയസ്സുള്ള ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റതായി നാഷണൽ പാർക്ക് സർവീസിന്റെ (എന്‍ പി എസ്) പത്രക്കുറിപ്പില്‍ അറിയിച്ചു.

കാട്ടുപോത്ത് “അതിൻ്റെ ഇടം സംരക്ഷിക്കുകയായിരുന്നു” എന്നും, ശനിയാഴ്ച മേല്പറഞ്ഞ സ്ത്രീ അവയുടെ അടുത്തേക്ക് എത്താന്‍ ശ്രമിച്ചത് മൃഗങ്ങളെ പ്രകോപിപ്പിക്കുകയും ഒരു പോത്ത് സ്ത്രീയെ നിലത്തു നിന്ന് ഒരടിയോളം ഉയർത്തിയെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സ്ത്രീയുടെ നിലവിലെ അവസ്ഥ അജ്ഞാതമാണ്, സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പാർക്ക് അറിയിച്ചു.

കാട്ടുപോത്ത് സാധാരണയായി ആക്രമണാത്മകമല്ല, പക്ഷേ അവയുടെ പ്രദേശം സംരക്ഷിക്കപ്പെടുമ്പോള്‍ ആക്രമണമുണ്ടാകാം. യെല്ലോസ്റ്റോണിലെ മറ്റേതൊരു മൃഗത്തേക്കാളും മനുഷ്യരെ കൊല്ലുന്ന ഇവയ്ക്ക് മനുഷ്യരെക്കാൾ മൂന്നിരട്ടി വേഗത്തിൽ ഓടാൻ കഴിയുമെന്നും എൻപിഎസ് പറഞ്ഞു.

ക്യാമ്പ് സൈറ്റുകൾ, പാർക്കിംഗ് സ്ഥലങ്ങൾ അല്ലെങ്കിൽ പാതകൾ തുടങ്ങിയ സ്ഥലങ്ങളിൽ വന്യമൃഗങ്ങളെ കണ്ടാൽ അവയിൽ നിന്ന് അകന്നു നിൽക്കാൻ നാഷണൽ പാർക്ക് സർവീസ് സന്ദർശകരോട് നിർദ്ദേശിച്ചു. ആളുകൾ “കാട്ടുപോത്ത്, എൽക്ക്, വലിയകൊമ്പൻ ചെമ്മരിയാടുകൾ, മാൻ, മൂസ്, കൊയോട്ടുകൾ” എന്നിവയിൽ നിന്ന് കുറഞ്ഞത് 25 യാർഡെങ്കിലും ചെന്നായ്ക്കൾ, കരടികൾ എന്നിവയിൽ നിന്ന് 100 യാർഡെങ്കിലും അകലം പാലിക്കണമെന്നും അവര്‍ പറഞ്ഞു.

സമീപ വർഷങ്ങളിൽ യെല്ലോസ്റ്റോണിൽ നിരവധി ആളുകൾ കാട്ടുപോത്തിൻ്റെ ആക്രമണത്തിന് ഇരയായിട്ടുണ്ട്, കഴിഞ്ഞ വർഷം ഹവായിയിൽ നിന്നുള്ള ഒരു വിനോദസഞ്ചാരി കാട്ടുപോത്തിനെ കൈകാര്യം ചെയ്തതിന് കുറ്റം സമ്മതിച്ചു, ഇത് ഒടുവിൽ അതിൻ്റെ മരണത്തിലേക്ക് നയിച്ചു.

കാട്ടിൽ കാട്ടുപോത്തുകൾ കൂടുതലാണെന്ന് എൻപിഎസ് പറഞ്ഞു. പലതിനേയും വേട്ടയാടുകയോ പിടിക്കുകയോ കൊല്ലുകയോ ചെയ്യേണ്ടി വന്നിട്ടുണ്ട്, മറ്റുള്ളവയെ തദ്ദേശീയരായ അമേരിക്കൻ റിസർവേഷനുകളിലേക്കും ഗോത്രവർഗ ദേശങ്ങളിലേക്കും മാറ്റപ്പെട്ടു.

 

Print Friendly, PDF & Email

Leave a Comment

More News