സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ് : വ്യവസായ സംരംഭക സെമിനാർ ഞായറാഴ്ച

ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ (SIUCC) ആഭിമുഖ്യത്തിൽ വ്യവസായ സംരംഭക സെമിനാർ നടത്തുന്നതിനുള്ള ക്രമീകരണ ങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. സംഘടനയുടെ ആസ്ഥാന കേന്ദ്രമായ സ്റ്റാഫോഡിലുള്ള ചേംബർ ഹാളിലാണ് (445 മർഫി റോഡ്, സ്യൂട്ട് 101, സ്റ്റാഫോർഡ്, TX 77477) ബിസിനസ്സ് ഉടമകൾക്കുള്ള ബിസിനസ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.

ജൂൺ 9 ന് ഞായറാഴ്ച വൈകുന്നേരം 7 മുതൽ 9 വരെയാണ് സെമിനാർ.

അമേരിക്കയിലെ ഇൻഷുറൻസ് രംഗത്ത് ദീർഘവർഷങ്ങളുടെ അനുഭവ സമ്പത്തും പരിചയ സമ്പന്നനുമായ പ്രമുഖ ഇൻഷുറൻസ് ലീഡർ ജോർജ് ജോസഫാണ് സെമിനാര് നയിയ്ക്കുന്നത് .ചേംബർ പ്രസിഡണ്ട് സക്കറിയ കോശി അദ്ധ്യക്ഷത വഹിക്കും.

ഒന്നാമത്തെ സെഷനിൽ ബിസിനസ്സ് രൂപീകരണം, ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും തിരഞ്ഞെടുപ്പ്, . പേര് തിരഞ്ഞെടുക്കലും രജിസ്ട്രേഷനും,ബിസിനസിൻ്റെയും രജിസ്ട്രേഷൻ്റെയും രൂപീകരണം. ഉടമസ്ഥാവകാശം, എസ് കോർപ്പറേഷൻ, എൽഎൽസി, സി കോർപ്പറേഷൻ, ഫെഡറൽ ഇഐഡിയും സ്റ്റേറ്റ് ഐഡിയും തുടങ്ങിയ വിഷയങ്ങൾ അവതരിപ്പിക്കും

രണ്ടാമത്തെ സെഷനിൽ ബിസിനസ്സ് നടത്തിപ്പ് സംബന്ധിച്ചുള്ളതാണ്. മൂലധനവും ബിസിനസ് ലോണും, ബാങ്ക് വായ്പ, നികുതിയിളവ്, നികുതി മാറ്റിവെച്ച ബിസിനസ്സ് ചെലവുകൾ, ബിസിനസ് ഇൻഷുറൻസ് പ്ലാനുകൾ, കൊമേഴ്‌സ്യൽ ഓട്ടോ, വർക്കേഴ്‌സ് കോം., ബിസിനസ് ഓണേഴ്‌സ് ലയബിലിറ്റി ഇൻഷുറൻസ് പ്ലാനുകൾ,.എംപ്ലോയി ഗ്രൂപ്പ് ബെനഫിറ്റ് പ്ലാനുകൾ, പ്രധാന ജീവനക്കാരുടെ ആനുകൂല്യ പദ്ധതികൾ, ഗ്രൂപ്പ് ലൈഫ്, ഗ്രൂപ്പ് ഡിസെബിലിറ്റി, ഗ്രൂപ്പ് LTC പ്ലാനുകൾ 401(k) പ്ലാനുകൾ, ആദായ നികുതി, ഇൻഷുറൻസ്, നിയമ പ്രശ്നങ്ങൾ തുടങ്ങിയവ അവതരിപ്പിക്കും.

അവസാന സെഷനിൽ ബിസിനസ്സ് ഉടമകൾക്കുള്ള പദ്ധതികൾ അവതരിപ്പിക്കും. ബിസിനസ്സ് ഉടമകളുടെ ആനുകൂല്യ പദ്ധതികൾ എക്സിക്യൂട്ടീവ് ബെനിഫിറ്റ് പ്ലാനുകൾ, ലൈഫ്, ഡിസെബിലിറ്റി, എൽടിസി പ്ലാനുകൾ.
തുടങ്ങിയവ ചർച്ച ചെയ്യും.

എല്ലാ ബിസിനസ് സംരംഭകരേയും ഈ സെമിനാറിലേക്കു സ്വാഗതം ചെയ്യുന്നുവെന്നു സംഘാടകർ അറിയിച്ചു. പങ്കെടുക്കുന്നവർ ബന്ധപ്പെടെണ്ട നമ്പറുകൾ

സക്കറിയ കോശി 281-780-9764
സണ്ണി കാരിക്കൽ : 832-566 -6806
ജിജി ഓലിക്കൻ: 713-277-8001

Print Friendly, PDF & Email

Leave a Comment

More News