മതസൗഹാർദ്ദം വിളിച്ചോതി പരിസ്ഥിതി ഞായർ ആചരണം; ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമെന്ന് ഹരിത വിപ്ലവ നായകർ എഎം നിസ്സാറും ജി. രാധാകൃഷ്ണനും

എടത്വ : സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിലെ പരിസ്ഥിതി ഞായർ ആചരണത്തിൽ മുഖ്യാതികളായി എത്തിയ ഇരുവരെയും ഇടവക സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള, ട്രസ്റ്റി റെന്നി തോമസ് ,അജോയ് കെ വർഗീസ് എന്നിവർ ചേർന്ന് ദൈവാലയത്തിലേക്ക് സ്വീകരിച്ചു.

കേന്ദ്ര കേരള സംസ്ഥാന വന മിത്ര അവാർഡ് ജേതാവും ഗ്രീൻ കമ്മ്യൂണിറ്റി ആന്റപ്പൻ അമ്പിയായം സ്മാരക സമിതി വൈസ് പ്രസിഡന്റ് കൂടിയാണ് ജി രാധാകൃഷ്ണന്‍. രണ്ടര പതിറ്റാണ്ടായി അധ്യാപന രംഗത്ത് നിലകൊള്ളുന്ന ഇദ്ദേഹ ത്തെ ഓർത്തഡോക്‌സ് സഭ മഹാകവി സി. പി. ചാണ്ടി പുരസ്ക്കാരം നല്കി.

ജില്ലയിൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവ നിറസാന്നിദ്ധ്യമായ മാധ്യമ പ്രവർത്തകാനാണ് വീയപുരം സ്വദേശിയായ എ. എം നിസ്സാർ. പരിസ്ഥിതി സംരക്ഷണ സമിതി ലീഗ് ജില്ലാ പ്രസിഡന്റ് കൂടിയാണ് എ എം നിസ്സാർ. ഇരുവവരെയും ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ ഷാൾ അണിയിച്ച് ചടങ്ങിൽ അനുമോദിച്ചു.

ദൈവാലയ പരിസരത്ത് ഉള്ള പൂന്തോട്ടത്തിൽ നിന്നുള്ള പൂക്കൾ ക്കൊണ്ട് നിർമ്മിച്ച ബൊക്ക സണ്ടേസ്ക്കൂൾ വിദ്യാർത്ഥി സമ്മാനിച്ചപ്പോൾ അത് വേറിട്ടൊരു സന്ദേശം നല്കിയെന്ന് അവർ പറഞ്ഞു. മാത്രമല്ല ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയെ വൃക്ഷതൈ നടാൻ തെരെഞ്ഞെടുത്തത് വരും തലമുറയ്ക്ക് വലിയ അവബോധം സൃഷ്ടിക്കുമെന്നും .പരിസ്ഥിതി സ്നേഹിയും ആത്മീയ ആചാര്യനും ആയ അഭിവന്ദ്യ മോറാൻ മോർ അത്താനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത ബാക്കിവെച്ച സ്വപ്നം സാക്ഷാത്കരിക്കാന്‍ ഉള്ള ആദ്യ ചുവട് വെയ്പ് ആണെന്നും അവർ പറഞ്ഞു.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരളം അതി ഭദ്രാസനം സഹായ മെത്രാൻ അഭിവന്ദ്യ മാത്യുസ് മോർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ അഭിനന്ദിച്ചു.

Print Friendly, PDF & Email

Leave a Comment

More News