കുവൈറ്റ് പൗരന്മാര്‍ എത്രയും വേഗം ലെബനൻ വിടണം: വിദേശകാര്യ മന്ത്രലയം

കുവൈറ്റ്: ലെബനനിലുള്ള തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടണമെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഹിസ്ബുള്ളയും ഇസ്രയേലും തമ്മില്‍ പൂർണ്ണ തോതിലുള്ള യുദ്ധത്തിനുള്ള സാധ്യതയും വർദ്ധനയെക്കുറിച്ചുള്ള ആശങ്കകളും മൂലമാണ് ഈ മുന്നറിയിപ്പെന്ന് മന്ത്രാലയം വ്യക്തമാക്കി.

“മേഖല കടന്നുപോകുന്ന തുടർച്ചയായ സുരക്ഷാ സംഭവവികാസങ്ങൾ കണക്കിലെടുത്ത്, നിലവിൽ ലെബനനിലേക്ക് പോകുന്നതിൽ നിന്ന് എല്ലാ പൗരന്മാരും വിട്ടുനിൽക്കാൻ” ഇന്ന് (ജൂണ്‍ 22 ശനിയാഴ്ച) മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.

പുറപ്പെടാൻ കഴിയാത്തവർ അടിയന്തര ഫോൺ വഴി ലെബനനിലെ കുവൈറ്റ് എംബസിയുമായി ബന്ധപ്പെടണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു.

2023 ഒക്ടോബറിലെ ഗാസ യുദ്ധം മുതൽ, ഹിസ്ബുള്ളയും ഇസ്രായേലും തമ്മില്‍ ദൈനംദിന വെടിവെപ്പിൽ ഏർപ്പെടുന്നുണ്ട്. അത് ഹിസ്ബുള്ള കമാൻഡറെ കൊലപ്പെടുത്തിയ ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് കുത്തനെ വർദ്ധിച്ചു.

ഇസ്രായേൽ ആക്രമണത്തിൽ 300 ലധികം ഹിസ്ബുല്ല പോരാളികൾ ലെബനനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

ലെബനനിൽ നിന്നുള്ള ആക്രമണത്തിൽ 18 ഇസ്രായേലി സൈനികരും 10 സാധാരണക്കാരും കൊല്ലപ്പെട്ടതായി ഇസ്രായേലും റിപ്പോർട്ട് ചെയ്തു.

 

Print Friendly, PDF & Email

Leave a Comment

More News