സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ പരി. പത്രോസ് ശ്ലീഹായുടെ ഓര്‍മ്മ പെരുന്നാളും വിബിഎസും സംയുക്തമായി നടത്തപ്പെടുന്നു

ഫിലഡല്‍ഫിയ: അമേരിക്കന്‍ അതിഭദ്രാസനത്തിലെ മുഖ്യ ദേവാലയങ്ങളിലൊന്നായ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ ഇടവകയുടെ കാവല്‍ പിതാവായ പരി. പത്രോസ് ശ്ലീഹായുടെ ദുഃക്‌റോന പെരുന്നാളും കുട്ടികള്‍ക്കായുള്ള അവധിക്കാല ബൈബിള്‍ സ്‌കൂളും (വിബിഎസ്) സംയുക്തമായി ജൂണ്‍ 26, 27, 28, 29 തീയതികളില്‍ നടത്തുന്നതാണ്.

ജൂണ്‍ 23 ഞായറാഴ്ച വി. കുര്‍ബ്ബാനാനന്തരം നടന്ന കൊടി ഉയര്‍ത്തല്‍ ശുശ്രൂഷയോടു കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ മഹാമഹത്തിന് തുടക്കം കുറിക്കുകയുണ്ടായി. ശനിയാഴ്ച(ജൂണ്‍ 29) വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ച് റവ.ഫാ.ഡോ.പോള്‍ പറമ്പത്ത് നയിക്കുന്ന സുവിശേഷ പ്രസംഗവും തുടര്‍ന്ന് പ്രദക്ഷിണം, ചെണ്ടമേളം, ക്രിസ്തീയ സംഗീതഗാനാലാപനം, വെടികെട്ട് കൂടാതെ സ്‌നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. പിറ്റേദിവസം ഞായറാഴ്ച(ജൂണ്‍ 30) രാവിലെ 8.30-ന് പ്രഭാതപ്രാര്‍ത്ഥനയോടു കൂടി ശുശ്രൂഷകള്‍ ആരംഭിക്കും.

അമേരിക്കന്‍ അതിഭദ്രാസന മെത്രാപോലീത്ത അഭി. യല്‍ദോ മോര്‍ തീത്തോസ് മുഖ്യകാര്‍മ്മികത്വത്തിലും, റവ. ഫാ. അഭിലാഷ് ഏലിയാസ്, റവ. ഫാ. ഡോ. അരുണ്‍ ഗീവറുഗീസ് എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും വി.മൂന്നിന്‍ മേല്‍ കുര്‍ബ്ബാനയും അതിനുശേഷം ഹൈസ്‌ക്കൂള്‍-കോളേജ് തലത്തില്‍ ഈ വര്‍ഷം വിജയം കരസ്ഥമാക്കിയിട്ടുള്ളവരെ പ്രത്യേകമായി ആദരിക്കല്‍ ചടങ്ങും, റാസ, ആശീര്‍വാദം തുടര്‍ന്ന് കൊടിയിറക്കല്‍ ശുശ്രൂഷയും പിന്നീട് നേര്‍ച്ച വിളമ്പോടു കൂടി ഈ വര്‍ഷത്തെ പെരുന്നാളിനു സമാപനം കുറിച്ചു.

ജൂണ്‍ 27, 28 (വ്യാഴം, വെള്ളി) തീയതികളിലായി ക്രമീകരിച്ചിരിക്കുന്ന വിബിഎസ് സണ്‍ഡേ സ്‌കൂളിലെ അദ്ധ്യാപകരും യൂത്ത് ലീഗിന്റെ പ്രവര്‍ത്തകരും സംയുക്തമായി ചേര്‍ന്ന് ക്ലാസുകള്‍ നടത്തും. ഈ വര്‍ഷത്തെ വിബിഎസ് തീം ‘Raising Towards God’s Glory: Faith Winsi’ എന്നതാണ്. 4 വയസ് മുതല്‍ 10-ാം ക്ലാസു വരെയുള്ള കുട്ടികള്‍ക്കായി വ്യാഴം രാവിലെ 9 മണി മുതല്‍ വൈകുന്നേരം നാലു മണി വരെയും, വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണിവരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.

ഫിലാഡല്‍ഫിയയിലെ സമീപപ്രദശങ്ങളിലുള്ള എല്ലാ വിശ്വാസികളേയും കുട്ടികളേയും പെരുന്നാളിനും, വിബിഎസിനും പങ്കെടുക്കുന്നതിന് കര്‍ത്ത്വനാമത്തില്‍ സാദരം ക്ഷണിച്ചുകൊള്ളുന്നതായി ഒരു പത്രകുറിപ്പിലൂടെ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: stpeterscathedral.org

Print Friendly, PDF & Email

Leave a Comment

More News