വേഗനിയന്ത്രണ സംവിധാനം വിച്ഛേദിച്ച് ഓടുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: വേഗനിയന്ത്രണ സംവിധാനം വിച്ഛേദിച്ച് ഓടുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു.

ദീർഘദൂര ബസുകളുൾപ്പെടെയുള്ള വാഹനങ്ങൾ വേഗനിയന്ത്രണ സംവിധാനം വിച്ഛേദിച്ച് വേഗത കൂട്ടുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ പിഴയടച്ച ശേഷമേ വാഹനം വിട്ടുനൽകൂ.

ടൂറിസ്റ്റ് ബസുകൾ ഒരിടവേളയ്ക്ക് ശേഷം രൂപം മാറുന്നത് സംബന്ധിച്ച് വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. പിന്നീട് ഇത്തരം മാറ്റങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ചു. തുടർന്ന് പരിശോധന കുറഞ്ഞപ്പോൾ ലേസർ ലൈറ്റുകളും അനധികൃത അലങ്കാരങ്ങളും വീണ്ടും വർധിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇക്കാര്യം ഹൈക്കോടതി മോട്ടോര്‍ വാഹന വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അതിനാൽ ഇതിനെതിരെയും കർശന നടപടി സ്വീകരിക്കും. സുരക്ഷയെ ബാധിക്കുന്ന അനധികൃത ലൈറ്റ് ഫിറ്റിംഗുകള്‍ മാറ്റിയ ശേഷം മാത്രമേ വാഹനം ഓടിക്കാൻ അനുവദിക്കൂ.

അതേസമയം മറ്റ് സ്വകാര്യ വാഹനങ്ങളുടെ രൂപമാറ്റത്തിനെതിരെ നടപടിയെടുക്കും. കാറില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ സംഭവമാണ് ഇത്തരത്തില്‍ നടപടിയെടുക്കാൻ വകുപ്പിനെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ പ്രത്യേക പരിശോധന നടത്തി നിയമലംഘകർക്കെതിരെ കര്‍ശന നടപടിയെടുക്കാൻ നിർദേശം നൽകിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News