തന്നോട് സംസാരിക്കാൻ വിസമ്മതിച്ചതിന് പതിനേഴുകാരിയെ യുവാവ് പരസ്യമായി കുത്തിക്കൊന്നു

ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂർ നഗരത്തിൽ തന്നോട് സംസാരിക്കാൻ വിസമ്മതിച്ചതിന് 17 വയസ്സുകാരിയെ യുവാവ് പരസ്യമായി കുത്തിക്കൊന്നു. തിങ്കളാഴ്ച വൈകുന്നേരം ഒംതി പ്രദേശത്ത് നടന്ന സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

ഇരയായ തമന്ന എന്ന പെണ്‍കുട്ടി തന്നോട് സംസാരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഗുഫ്രാൻ (20) എന്നയാൾ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് സിറ്റി പോലീസ് സൂപ്രണ്ട് (ഓംടി) രാജേഷ് കുമാർ റാത്തോഡ് പറഞ്ഞു.

മാരകമായി കുത്തേറ്റ പെൺകുട്ടിയെ ഉടന്‍ തന്നെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് യുവാവിനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, ഇയാൾ ഒളിവിലാണെന്നും അദ്ദേഹം പറഞ്ഞു.

പെൺകുട്ടിക്ക് യുവാവുമായി പരിചയമുണ്ടെന്നും അടുത്തിടെ ഇയാളോട് സംസാരിക്കുന്നത് നിർത്തിയിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ഉദ്യോഗസ്ഥൻ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News