കേരളത്തില്‍ പനിബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു; മലപ്പുറത്ത് ഏറ്റവും കൂടുതല്‍ പനി ബാധിതര്‍ സംസ്ഥാനത്ത് ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം കൂടുന്നു. 13600 പേർ ഇന്ന് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പനി ബാധിതരുള്ളത്. ഇന്ന് 2537 പേരാണ് പനിക്ക് ചികിത്സ തേടി ആശുപത്രികളിലെത്തിയത്. ഇന്ന് മൂന്ന് പേർ പനി ബാധിച്ച് മരിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി പ്രതിദിനം രോഗബാധിതരുടെ എണ്ണം ആയിരം കടന്നു.

സംസ്ഥാനത്ത് 164 പേർക്ക് ഡെങ്കിപനി സ്ഥിരീകരിച്ചു. 470 പേർക്ക് ഡെങ്കി പനി സംശയിക്കുന്നുണ്ട്. ഡെങ്കി ബാധിതർ കൂടുതൽ കൊല്ലം ജില്ലയിലാണ്. 52 പേർക്ക് ഡെങ്കി പനി സ്ഥിരീകരിച്ചു. 45 പേർക്ക് H1N1 , 24 പേർക്ക് മഞ്ഞപിത്തവും സ്ഥിരീകരിച്ചു. രണ്ട് മരണങ്ങൾ പനി മൂലവും ഒരാൾ വയറിളക്ക രോഗം മൂലം മരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 25 കാരനാണ് കോളറ സ്ഥിരീകരിച്ചത്. നെയ്യാറ്റിൻകരയിലെ സ്വകാര്യ ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിയാണ്. ഇതോടെ മൂന്ന് പേർക്കാണ് ഈ സ്ഥാപനത്തിൽ കോളറ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ഏല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം. രോഗ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല.

Print Friendly, PDF & Email

Leave a Comment

More News