ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ മോറാൻ മോർ ഡോ.സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്തായ്ക്ക് പൗര സ്വീകരണം 13ന്

നിരണം: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ ആയി സ്ഥാനാരോഹണം ചെയ്ത അഭിവന്ദ്യ മോറാൻ മോർ ഡോ. സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്തായ്ക്ക് നിരണത്ത് ജൂലൈ 13 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് പൗരസ്വീകരണം നല്കും.

നിരണം, കടപ്ര, വീയപുരം, എടത്വ, തലവടി , മുട്ടാര്‍, തകഴി എന്നീ ഗ്രാമ പഞ്ചായത്തുകളിലെ വിവിധ സഭകളുടെയും മത – സമുദായ സംഘടനകളുടെയും, സഹകരണത്തോടെയാ ണ് ഊഷ്മള സ്വീകരണം ഒരുക്കിയിരിക്കുന്നത്.

നിരണം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്‍റെ നേതൃത്വത്തിൽ ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ സഭയുടെ മെത്രാപ്പോലീത്തയെ മെഴുകുതിരി തെളിച്ച് ദൈവാലയത്തിലേക്ക് സ്വീകരിക്കും.

തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ തിരുവനന്തപുരം അതി ഭദ്രാസനം ബിഷപ്പ് അഭിവന്ദ്യ മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ അധ്യക്ഷത വഹിക്കും. പൊതു സമ്മേളനം കേരള സർക്കാർ ചീഫ് വിപ്പ് ഡോ എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തും.

ഗീവർഗ്ഗീസ് മോർ കൂറിലോസ് മെത്രാപോലീത്ത, മാന്നാർ പുത്തൻ പള്ളി, ജുമാമസ്ജിദ് ചീഫ് ഇമാം സഹബലത്ത് ദാരിമി, തലവെടി തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രം മുഖ്യ തന്ത്രി ബ്രഹ്മശ്രീ നീലകണ്‌ഠരെര് ആനന്ദ് പട്ടമന എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ഇടവകയുടെ കൂദാശ വാർഷിക ദിന ത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം അഡ്വ. മാത്യൂ ടി. തോമസ് എംഎൽഎ നിർവഹിക്കും. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാ സെക്രട്ടറി ഫാദർ ഡോ ദാനിയേല്‍ ജോൺസൺ, ബീലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഡയറക്‌ടര്‍ ഫാദർ സിജോ പന്തപള്ളിൽ,കോപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് ചെയർമാൻ അഡ്വ.സനൽ കുമാർ, സെറിഫെഡ് ചെയർമാൻ വിക്ടർ ടി.തോമസ് എന്നിവരെ കൂടാതെ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സാമുദായിക രംഗത്തെ പ്രമുഖ വ്യക്തികൾ ആശംസകൾ അറിയിക്കും.

ഭാഗ്യസ്മരണിയനായ അഭിവന്ദ്യ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ ജന്മ ദേശത്ത് എത്തുന്ന സഭയുടെ പരമാധ്യക്ഷ൯ മോറാൻ മോർ ഡോ.സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്തായെ സ്വീകരിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായി ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ, ഇടവക സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള, ജനറൽ കൺവീനർ അജോയി കെ വർഗ്ഗീസ്, കൺവീനർമാരായ റെന്നി തോമസ് തേവേരിൽ, സെൽവിൻ രാജ് എന്നിവര്‍ അറിയിച്ചു.2024 ജൂൺ 22 ന് ബിലീവേഴ്‌സ് ഈസ്റ്റേൺ ചര്‍ച്ച് ആഗോള സഭാ ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിലാണ് പരമാധ്യക്ഷൻ ആയി മോറാൻ മോർ ഡോ. സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്ത സ്ഥാനാരോഹണം ചെയ്തത്.

Print Friendly, PDF & Email

Leave a Comment

More News