കോഴിക്കോട്: ഒക്ടോബർ ആറിന് സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് 2024 രജിസ്ടേഷൻ ആരംഭിച്ചു. കിൽബാൻ ഫുഡ്സ് ഇന്ത്യ പ്രൈ. ലിമിറ്റഡ് (ഹാപ്പി) എം.ഡി മുഹമ്മദ് സാലിഹ് എം ആദ്യ രജിസ്ടേഷൻ പൂർത്തിയാക്കി ഉദ്ഘാടനം നിർവ്വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ ഫാരിസ് ഒ.കെ, അസ്ലം അലി, സംസ്ഥാന ജോയിന്റ് സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ , കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി അഫീഫ് ഹമീദ് എന്നിവർ പങ്കെടുത്തു. ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് 1200 രൂപ നിരക്കിൽ രജിസ്ട്രേഷൻ ചെയ്യാൻ കഴിയും.
More News
-
യൂത്ത് ബിസിനസ് കോൺക്ലേവ്: ആപ്പ് ലോഞ്ച് ചെയ്തു
കോഴിക്കോട്: ഞായറാഴ്ച കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന യൂത്ത് ബിസിനസ് കോൺക്ലേവിന്റെ മൊബൈൽ ആപ്പ് എം.കെ. മുനീർ എം.എൽ.എ ലോഞ്ച് ചെയ്തു.... -
പ്രവാചക സന്ദേശവുമായി പ്രൊഫത്തോൺ 2024, മുൻ മേയർ ഫ്ലാഗ് ഓഫ് ചെയ്തു
കൊച്ചി: വിമോചകനെ തേടുന്ന കാലത്തിനുള്ള മറുപടിയാണ് പ്രവാചകൻ മുഹമ്മദ് നബി (സ) എന്ന് കൊച്ചി മുന്‍ മേയർ ശ്രീമതി സൗമിനി ജെയിന്.... -
ശഹീദ് ഫൈസൽ വധം: പ്രതികളെ സഹായിക്കുന്ന ഇടത് സർക്കാറിനെതിരെ സോളിഡാരിറ്റി കലക്ട്രേറ്റ് മാർച്ച് നടത്തി
മലപ്പുറം: കൊടിഞ്ഞിയിൽ ആർ.എസ്.എസ് ഭീകരർ കൊലപ്പെടുത്തിയ ശഹീദ് ഫൈസലിൻ്റെ വധക്കേസിൽ പ്രതികളെ സഹായിക്കുന്ന ഇടത് സർക്കാറിനെതിരെ സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി...