കാരന്തൂർ: ജീവദ്യുതി-പോൾ ബ്ലഡ് പദ്ധതിയുടെ ഭാഗമായി മർകസ് ഗേൾസ് എൻ എസ് എസ് യൂണിറ്റ് ഇഖ്റ ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. പ്രിൻസിപ്പൽ അബ്ദുറശീദ് ഉദ്ഘടനം നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ റശീജ ക്യാമ്പിന് നേതൃത്വം നൽകി. അധ്യാപകരും മർകസ് സ്ഥാപനങ്ങളിലെ ജീവനക്കാരും നാട്ടുകാരും ആർട്സ് കോളേജ്, ഐ.ടി.ഐ വിദ്യാർഥികളും ക്യാമ്പിൽ രക്തം ദാനം ചെയ്തു. എൻ എസ് എസ് വളണ്ടിയർമാർ ക്യാമ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് 1.30 ന് അവസാനിച്ചു.
More News
-
മർകസ് ഐ സി എസ് ബിരുദദാനം
കാരന്തൂർ : മർകസ് റൈഹാൻ വാലി ഐസിഎസ് ഡിപ്ലോമ പ്രിലിമിനറി സെക്കൻഡറി കോഴ്സുകളുടെ അസംബ്ലേജും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ജാമിഅ മർകസ്... -
ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ സ്കോളർ സ്പാർക് ടാലന്റ് ഹണ്ട്: അപേക്ഷിക്കാനുള്ള അവസാന തിയ്യതി നീട്ടി
കോഴിക്കോട്: ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ നടത്തുന്ന സ്കോളർ സ്പാർക് ടാലന്റ് ഹണ്ട് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഡിസംബർ 13 വരെ... -
മസ്ജിദുകൾക്കും ദർഗകൾക്കും നേരെയുള്ള അവകാശവാദങ്ങൾ രാജ്യത്തെ മുറിവേൽപ്പിക്കും: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി
കോഴിക്കോട്: മസ്ജിദുകൾക്കും ദർഗകൾക്കും നേരെയുള്ള അവകാശവാദങ്ങൾ ആത്യന്തികമായി രാജ്യത്തെ മതേതര സങ്കൽപ്പത്തിനും ഒരുമക്കും മുറിവേൽപ്പിക്കുമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ...