കാരന്തൂർ: പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പ് യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ചു. രാവിലെ 6 മണിക്ക് മർകസിൽ നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. തിരഞ്ഞെടുപ്പിന് മുമ്പായി അനുഗ്രഹം വാങ്ങാൻ എത്തിയതാണെന്നും എല്ലാവർക്കും ഇടമുള്ള കേന്ദ്രമാണ് മർകസ് എന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഡി സി സി പ്രസിഡന്റ് കെ പ്രവീൺകുമാർ, അബ്ദു റഹ്മാൻ എടക്കുനി, അബ്ദുൽ ജബ്ബാർ നരിക്കുനി എന്നിവർ സന്നിഹിതരായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പാലക്കാട്ടെ ഇടതുപക്ഷ സ്ഥാനാർഥി ഡോ. പി സരിനും കാന്തപുരത്തെ സന്ദർശിച്ചിരുന്നു.
More News
-
പ്രൗഢമായി മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം
കോഴിക്കോട്: മർകസിലെ മാസാന്ത ആത്മീയ സദസ്സായ അഹ്ദലിയ്യ പ്രൗഢമായി. പൊതുജനങ്ങളുൾപ്പെടെ ആയിരത്തിലധികം പേർ സംബന്ധിച്ച ചടങ്ങ് മർകസ് സാരഥി കാന്തപുരം എ... -
മർകസ് ഐ സി എസ് ബിരുദദാനം
കാരന്തൂർ : മർകസ് റൈഹാൻ വാലി ഐസിഎസ് ഡിപ്ലോമ പ്രിലിമിനറി സെക്കൻഡറി കോഴ്സുകളുടെ അസംബ്ലേജും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ജാമിഅ മർകസ്... -
ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ സ്കോളർ സ്പാർക് ടാലന്റ് ഹണ്ട്: അപേക്ഷിക്കാനുള്ള അവസാന തിയ്യതി നീട്ടി
കോഴിക്കോട്: ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ നടത്തുന്ന സ്കോളർ സ്പാർക് ടാലന്റ് ഹണ്ട് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഡിസംബർ 13 വരെ...