മക്കരപ്പറമ്പ് യൂണിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് പരാതി നൽകി. ഈ മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങൾ ദിവസേന കുടിവെള്ളം ലഭിക്കുന്നതിൽ കടുത്ത ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. നിരവധി ദിവസമായി കുടിവെള്ള പദ്ധതി മുടങ്ങിയിട്ട്, അത് വേഗത്തിൽ പരിഹരിക്കുന്നതിനു വേണ്ട ശ്രദ്ധ ഉണ്ടായിട്ടില്ല. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് ഇടപെടുന്നുണ്ട് എന്ന് അറിയിച്ചു. രണ്ടുതവണ മോട്ടോർ മാറ്റിവെച്ച് ശ്രമം നടത്തിയിട്ടും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല എന്നും എവിടെയാണ് ലീക്ക് എന്ന് കണ്ടെത്താനുള്ള ശ്രമത്തിൽ ആണെന്നും പഞ്ചായത്ത് പ്രസിഡണ്ട് ഷിബിലി ചോലക്കൽ , പന്ത്രണ്ടാം വാർഡ് മെമ്പർ സുഹറാബി കാവുങ്ങൽ എന്നിവർ അറിയിച്ചു. യൂണിറ്റ് പ്രസിഡണ്ട് റഷീദ് കൊന്നോല പരാതി കൈമാറി. ആരിഫ് ചുണ്ടയിൽ, ഫാറൂഖ് കെപി, ആറാം വാർഡ് മെമ്പർ പട്ടാക്കൽ കുഞ്ഞുട്ടി, സി എച്ച് ഷഹീദലി, ആസാദ് സിപി എന്നിവരും ചേർന്നാണ് പരാതി കൈമാറിയത്.
More News
-
വൈദ്യുതി ചാർജ് വർദ്ധനവ്; സർക്കാർ സാധാരണക്കാരെ ഷോക്കടിപ്പിക്കുന്നു: വെൽഫെയർ പാർട്ടി
മലപ്പുറം : വൈദ്യുതി ചാർജ് വർദ്ധനവ് ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു വെൽഫെയർ പാർട്ടി മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. വൈദ്യുതി ചാർജ്... -
ആരാധനാലയ നിയമ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു
ബാബരി-ഗ്യാൻവാപി-ഷാഹി മസ്ജിദ് സംഘ്പരിവാർ പദ്ധതികൾക്ക് കോടതികൾ കൂട്ടുനിൽക്കരുത് എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി മങ്കടപഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ആരാധനാലയ... -
വെൽഫെയർ പാർട്ടി നിയമ സംരക്ഷണ സംഗമം നടത്തി
ചട്ടിപ്പറമ്പ: ബാബരി, ഗ്യാന് വാപി, ഷാഹി മസ്ജിദ് സംഘപരിവാർ പദ്ധതികൾക്ക് കോടതികൾ കൂട്ടു നിൽക്കരുത് എന്ന വിഷയത്തിൽ വെൽഫെയർ പാർട്ടി കുറുവ...