ഫ്രസ്‌നോ: കാലിഫോര്‍ണിയ ഫ്രെസ്‌നോയിലെ മലയാളി അസോസിയേഷനായ FREMAAC ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ കിഷോര്‍ ശിവന്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ഫാ. ഡെന്നീസ് പുതുവത്സര സന്ദേശം നല്‍കി.
നേതൃത്വ നിരയില്‍ ജോയ്‌സണ്‍ ജോണ്‍, ജോജോ പോള്‍, ശശികാന്ത്, ആന്റണി കുന്നേല്‍, സുരേഷ് നായര്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു. കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഡോ. മജ്‌നു പിള്ളയായിരുന്നു. പ്രോഗ്രാം കോഓര്‍ഡിനേറ്ററായ അനിത പണിക്കരുടെയും അവതാരകയായ കീര്‍ത്തി കലവഗുണ്ടയുടെയും നേതൃത്വത്തില്‍ പരിപാടികള്‍ അരങ്ങേറിയത്.
പ്രശസ്ത നര്‍ത്തകിയായ ഡോ. അര്‍ച്ചന ലിംഗാനന്ദയുടെ ‘ഒരു മുറൈ വന്ത് പാര്‍ത്തായ’ എന്ന നൃത്തം സദസ്യരെ ആകര്‍ഷിച്ചു. ഫാ. ഡെന്നി, ശാന്ത കാശി, ജോജോ, കിഷോര്‍, ഗായത്രി, കിയാര, ഹൈജിന്‍, രോഹിത്,ഹരണി രാജരത്‌നം എന്നിവര്‍ പാട്ടിന്റെ പാലാഴി തീര്‍ത്തു.
ആന്‍ തെരേസയുടെ ബ്രേക്ക് ഡാന്‍സും സാന്റ സ്‌പെഷ്യല്‍ അപ്പിയറന്‍സും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. വൈസ് പ്രസിഡന്റ ഡോ. രാജരത്‌നത്തിന്റെ ആശംസകളോടെ പരിപാടികള്‍ സമാപിച്ചു.