അമേരിക്കൻ പ്രസിഡൻ്റായ ശേഷം ഡൊണാൾഡ് ട്രംപിന് വാര്‍ഷിക ശമ്പളമായ 400,000 ഡോളര്‍ മാത്രമല്ല, യാത്രയ്ക്കും വിനോദത്തിനും മറ്റ് അലവൻസുകൾക്കുമായി 169,000 ഡോളര്‍ കൂടി ലഭിക്കും! ഇതിന് പുറമെ എയർഫോഴ്‌സ് വൺ, മറൈൻ വൺ തുടങ്ങിയ ആഡംബര സൗകര്യങ്ങളും വൈറ്റ് ഹൗസിൽ ഉണ്ടായിരിക്കും.
വാഷിംഗ്ടണ്‍: ജനുവരി 20 ന് യുഎസ് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്ത ഡൊണാൾഡ് ട്രംപ് ഇപ്പോൾ അമേരിക്കയിലെ ഏറ്റവും ശക്തനായ നേതാവായി മാറി. ഈ പദവിയിൽ കയറിയാൽ അമേരിക്കയുടെ പരമോന്നത ശക്തിയുടെ അധികാരം മാത്രമല്ല, ലക്ഷക്കണക്കിന് ഡോളര്‍ ശമ്പളവും അലവൻസുകളും ലഭിക്കും. പ്രസിഡൻ്റായ ശേഷം അദ്ദേഹത്തിൻ്റെ വാർഷിക ശമ്പളം 400,000 ഡോളർ ആയിരിക്കും. കൂടാതെ, 169,000 ഡോളർ പ്രത്യേക അലവൻസും ലഭിക്കും. ഈ അലവൻസുകളുടെ പാക്കേജ് ഉൾപ്പെടെ, ട്രംപിന് പ്രതിവർഷം ഏകദേശം 750,000 ഡോളര്‍ ലഭിക്കും.
ട്രംപിന് ലഭിക്കുന്ന അലവൻസ് വെറും ശമ്പളത്തിൽ ഒതുങ്ങുന്നില്ല. നിരവധി സൗകര്യങ്ങളും അദ്ദേഹത്തിന് ലഭിക്കും. വ്യക്തിപരവും ഔദ്യോഗികവുമായ ചെലവുകൾക്കായി 50,000 ഡോളറും, യാത്രയ്ക്കും വിനോദത്തിനുമായി 100,000 ഡോളര്‍ അലവൻസും ലഭിക്കും. അതിൽ ജീവനക്കാരുടെയും പാചകക്കാരുടെയും ശമ്പളവും ഉൾപ്പെടുന്നു. പ്രസിഡൻ്റായതിന് ശേഷം ട്രംപിന് വൈറ്റ് ഹൗസിൻ്റെ മോടി പിടിപ്പിക്കലിന് ഒരു ലക്ഷം ഡോളറും ലഭിക്കും.
ട്രംപിന് വൈറ്റ് ഹൗസിൽ താമസിക്കാനുള്ള അവകാശവും ലഭിക്കും, അവിടെ അദ്ദേഹത്തിന് 24 മണിക്കൂറും രഹസ്യ സേവന പരിരക്ഷ ലഭിക്കും. ഇതിന് പുറമെ എയർഫോഴ്‌സ് വൺ, മറൈൻ വൺ തുടങ്ങിയ ആഡംബര സൗകര്യങ്ങളും ട്രംപിന് ലഭിക്കും. എയർഫോഴ്‌സ് വണ്ണിനെ ‘ഫ്ലൈയിംഗ് വൈറ്റ് ഹൗസ്’ എന്നും വിളിക്കുന്നു. കാരണം, പ്രസിഡൻ്റിന് വൈറ്റ് ഹൗസ് പോലെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഈ വിമാനത്തിലുണ്ട്. അതില്‍ 100-ലധികം ആളുകൾക്ക് ഒരേസമയം യാത്ര ചെയ്യാം, ഒരു ആക്രമണത്തിനും അതിനെ ബാധിക്കാത്ത തരത്തിലാണ് ഇതിൻ്റെ സുരക്ഷ.
അമേരിക്കൻ പ്രസിഡൻ്റിന് മറൈൻ ഹെലികോപ്റ്ററിലും എയർഫോഴ്‌സ് വൺ വിമാനത്തിലും യാത്ര ചെയ്യേണ്ടതുണ്ട്. പ്രസിഡൻ്റ് വൈറ്റ് ഹൗസിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോകുമ്പോൾ, മറൈൻ കമാൻഡോകളുടെയും രഹസ്യ സേവന ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെ അദ്ദേഹം മറൈൻ വൺ ഹെലികോപ്റ്ററിലാണ് യാത്ര ചെയ്യുന്നത്. ഇത്രയും സൗകര്യങ്ങളും അലവൻസുകളും ഉള്ള ട്രംപ് രാജ്യത്തിനകത്തും വിദേശത്തും സഞ്ചരിക്കുമ്പോൾ എല്ലാവിധ സൗകര്യങ്ങളും അദ്ദേഹത്തിന് തുടർന്നും ലഭിക്കും.
ഡൊണാൾഡ് ട്രംപിന് ലഭിക്കുന്ന ശമ്പളവും അലവൻസുകളും അമേരിക്കൻ പ്രസിഡൻ്റ് പദവിയുടെ അന്തസ്സ് വർധിപ്പിക്കുന്നു. അദ്ദേഹത്തിന് ലഭിക്കുന്ന സുരക്ഷയും യാത്രാ സൗകര്യങ്ങളും അലവൻസുകളും അദ്ദേഹത്തിൻ്റെ അധികാരത്തിൻ്റെ പ്രതീകം മാത്രമല്ല, അമേരിക്കൻ പ്രസിഡൻ്റിൻ്റെ ജീവിതശൈലി ആഡംബരപൂർണ്ണമാക്കുന്നു. ഇത്തവണ ട്രംപ് പ്രസിഡൻ്റായതോടെ അദ്ദേഹത്തിൻ്റെ ജീവിതം പുതിയ തലത്തിലെത്തിയിരിക്കുകയാണ്. ഇപ്പോള്‍ ലോകത്തിൻ്റെ മുഴുവൻ കണ്ണുകളും അദ്ദേഹത്തിലേക്കാണ്.