കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ബാഡ്മിന്റൺ ടൂർണമെന്റ് ‘സ്മാഷ് 2025’ സമാപിച്ചു

എടത്വ: തലവടി സിഎംഎസ് ഹൈസ്ക്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ റവ. തോമസ് നോർട്ടൻ നഗറിൽ കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ഒരാഴ്ച നീണ്ട് നിന്ന ബാഡ്മിന്റൺ ടൂർണമെന്റ് ‘സ്മാഷ് 2025’ സമാപിച്ചു.

ജൂണിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം മീനാക്ഷി മധു (സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ, തേവര), ജൂണിയർ ആൺ കുട്ടികളുടെ വിഭാഗത്തിൽ നവനീത് ഉദയൻ (ബാലിക മഠം ഹയർ സെക്കൻണ്ടറി സ്ക്കൂൾ, തിരുമൂലപുരം) കിരീടമണിഞ്ഞു. ആര്യ മോൾ (സെന്റ് മേരീസ് ഹൈസ്ക്കൂൾ,എടത്വ), ഷോൺ പോൾ ജോസഫ് (സിഎംഎസ് ഹൈസ്കൂൾ, തലവടി ) യഥാക്രമം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജൂനിയർ ഡബിൾസിൽ ഷോൺ പോൾ ജോസഫ് ,ആദർശ് (സിഎംഎസ് ഹൈസ്ക്കൂൾ, തലവടി ),ലെനിന്‍ റ്റിറ്റോ, എബിൻ ജോർജ്ജ് (ലൂർദ് മാതാ ഹൈസ്കൂൾ,പച്ച) യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.സീനിയർ സിംഗിൾസിൽ സൂര്യ പ്രസാദ് ( ആലപ്പുഴ) കിരീടം അണിഞ്ഞപ്പോൾ സീനിയർ ഡബിൾസിൽ എം.സൂര്യനും,അനന്ദു അജിമോനും ഒന്നാം സ്ഥാനം പങ്കിട്ടു.ജേക്കബ് കെ ഈപ്പൻ,റിൻടോ ഐസക്ക് എന്നിവരാണ് റണ്ണർഅപ്പ്.

പ്രധാന അധ്യാപകൻ റെജിൽ സാം മാത്യു പതാക ഉയർത്തി. സമാപന സമ്മേളനം രക്ഷാധികാരിയും സിഎസ്ഐ സഭാ മുൻ മോഡറേറ്ററുമായ ബിഷപ്പ് തോമസ് കെ ഉമ്മൻ ഉദ്ഘാടനം ചെയ്തു. ഫോർമർ സ്റ്റുഡന്റസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റും എടത്വ ഗ്രാമ പഞ്ചായത്ത് അംഗവുമായ ബെറ്റി ജോസഫ് അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള ആമുഖ പ്രഭാഷണം നടത്തി. ജനറൽ കൺവീനർ മാത്യൂസ് പ്രദീപ് ജോസഫ് റിപ്പബ്ലിക് ദിന സന്ദേശം നല്‍കി.ട്രഷറാർ എബി മാത്യു ചോളകത്ത്, പബ്ളിസിറ്റി കൺവീനർ ജിബി ഈപ്പൻ, അഡ്വ. ഐസക്ക് രാജു, വി.പി.സുചീന്ദ്ര ബാബു, ജേക്കബ് ചെറിയാൻ, പി.ഐ ജേക്കബ്, അനിൽ വർക്കി എന്നിവർ പ്രസംഗിച്ചു.

വിജയികൾക്ക് ഉള്ള ട്രോഫികളും ക്യാഷ് അവാര്‍ഡും ബിഷപ്പ് തോമസ് കെ ഉമ്മൻ, ഷിബു സഖറിയ, ഏബ്രഹാം ഈപ്പൻ, ടോം ഫ്രാൻസിസ് പരുമൂട്ടിൽ എന്നിവർ സമ്മാനിച്ചു.

ബാഡ്മിന്റൺ കോർട്ട് നിർമ്മിക്കുവാൻ സാമ്പത്തിക സഹായം നല്‍കിയ പൂർവ്വ വിദ്യാർത്ഥിയായ മാത്യൂസ് പ്രദീപ് ജോസഫിനെ പ്രസിഡന്റ് റവ മാത്യൂ ജിലോ നൈനാൻ അനുമോദിച്ചു.

Print Friendly, PDF & Email

Leave a Comment

More News