ഇഗ്നിത്തോ ചെന്നൈ ഐ ഐ കേന്ദ്രം വിപുലീകരിച്ചു

ഏജൻ്റിക് എ ഐ മികവിലൂന്നിയുള്ള പ്രവർത്തനങ്ങൾക്കായി ജീവനക്കാരുടെ എണ്ണം 1000 ആയി ഉയർത്തും

Minister Dr Palanivel Thiayagarajan inaugurates Ignitho’s new expanded AI Center in Chennai

കൊച്ചി, ഫെബ്രുവരി 5, 2025: എ.ഐ. അധിഷ്ഠിത ഡിജിറ്റൽ എഞ്ചിനീയറിംഗ് കമ്പനിയായ ഇഗ്നിത്തോ ടെക്നോളോജിസ് തങ്ങളുടെ ചെന്നൈ എ.ഐ. കേന്ദ്രം വിപുലീകരിച്ചു. ഷൊലിംഗനല്ലൂരിലെ എൽകോട്ട് സ്പെഷ്യൽ ഇക്കണോമിക്ക് സോണിൽ സ്ഥിതി ചെയ്യുന്ന ഇഗ്നിത്തോയുടെ പുതിയ വിപുലീകരിച്ചു എ ഐ കേന്ദ്രം തമിഴ് നാട് വിവര സാങ്കേതിക ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ നിർവഹിച്ചു. ഇഗ്നിത്തോ ടെക്‌നോളജീസിന് കൊച്ചി ഇൻഫോപാർക്കിലും ഓഫീസുണ്ട്.

എ ഐ മികവിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവർത്തനൾക്കായി അടുത്ത രണ്ടു വർഷത്തിനുള്ളിൽ തങ്ങളുടെ ജീവനക്കാരുടെ എണ്ണം 1,000 ആയി കമ്പനി ഉയർത്തും. ഐ ഐ കേന്ദ്രത്തിന്റെ വിപുലീകരണം ഇഗ്നിത്തോയുടെ തന്ത്രപരമായ വളർച്ചാ പദ്ധതിയുടെ ഭാഗമായാണ് നടപ്പിലാക്കിയിരിക്കുന്നത്. എൽ.എൽ.എം, മെഷീൻ ലേണിംഗ്, ജെൻ എ.ഐ. തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയുള്ള വികസനത്തിനും, വിന്യാസത്തിനുമായി ചെന്നൈയിലെ പുതിയ കേന്ദ്രം പ്രവർത്തിക്കും.

Minister Dr Palanivel Thiayagarajan inaugurates Ignitho’s new expanded AI Center in Chennai

എ ഐ കേന്ദ്രത്തിന്റെ വിപുലീകരണം തങ്ങളുടെ ഉപഭോക്തൃ കമ്പനികളുടെ നവീകരണത്തിനും അത്യാധുനിക ഏജന്റിക് എ.ഐ. സൊല്യൂഷനുകൾ നൽകുന്നതിനുമുള്ള ഇഗ്നിത്തോയുടെ പ്രതിബദ്ധത അടിവരയിടുന്നു. 300 ജീവനക്കാരെ ഉൾക്കൊള്ളിക്കാൻ പ്രാരംഭ ശേഷിയുള്ള പുതിയ ഓഫീസ് ഇഗ്നിത്തോയുടെ മാതൃ കമ്പനിയായ ന്യുവിയോ വെഞ്ച്വേഴ്‌സിന്റെ എ.ഐ. ശേഷീ കേന്ദ്രമായും പ്രവർത്തിക്കും. പിക്വൽ, ടാലന്റടൂ എന്നിവയുൾപ്പെടെയുള്ള സ്വന്തം എ.ഐ. ഉൽപ്പന്ന കമ്പനികളുടെ പ്രവർത്തനങ്ങളേയും മറ്റ് എ ഐ സ്റ്റാർട്ടപ്പുകളെയും പിന്തുണയ്‌ക്കാൻ ന്യുവിയോയെ പുതിയ കേന്ദ്രം പ്രാപ്‌തമാക്കും.

“ഈ വിപുലീകരണം ഇഗ്നിത്തോയ്ക്ക് ഒരു സുപ്രധാന നാഴികക്കല്ലാണ്. ഓഫീസ് വിസ്തീർണം ഇരട്ടിയാക്കുന്നതിലൂടെയും ജീവനക്കരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലൂടെയും, ഉപഭോക്താക്കളെ മികവുറ്റ രീതിയിൽ സേവിക്കുന്നതിനും എ.ഐ- അധിഷ്ഠിത എൻജിനീയറിങ് സേവനങ്ങളിലെ പുതിയ തലങ്ങൾ താണ്ടാനും ഞങ്ങൾ സ്വയം പര്യാപ്തമാവുകയാണ്, ന്യുവിയോ വെഞ്ചേഴ്‌സ് സി.ഇ.ഒ ജോസഫ് ഒളശ്ശ അഭിപ്രായപ്പെട്ടു.

Minister Dr Palanivel Thiayagarajan with Ashin Antony at Ignitho’s new AI Center in Chennai

“പുതിയ ഓഫീസ് നിർമിത ബുദ്ധിയിലധിഷ്ഠിതമായ മുന്നേറ്റങ്ങൾക്ക് ഒരു മികവിന്റെ കേന്ദ്രമാകും. നൂതന ചിന്തകളും, പ്രവർത്തന മികവും പരിപോഷിപ്പിക്കുന്ന ഒരിടമായി ഇഗ്നിത്തോയുടെ വിപുലീകരിച്ചു കേന്ദ്രം മാറും,” ഇഗ്നിത്തോയുടെ ഇടക്കാല സി.ഇ.ഒ ആയി ചുമതലയേൽക്കുന്ന ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ റോണി സോളമൻ പറഞ്ഞു.

“ഞങ്ങളുടെ ചെന്നൈ കേന്ദ്രം വികസിപ്പിക്കുന്നതിലൂടെ അടുത്ത രണ്ടു വർഷങ്ങളിൽ ജീവനക്കാരുടെ എണ്ണം 1000 ആയി ഉയർത്താൻ കഴിയും. സാങ്കേതിക മികവ് കൊണ്ട് മുന്നിൽ നിൽക്കുന്ന ചെന്നൈ വരും കാലങ്ങളിൽ ഇന്ത്യയിലെ തന്നെ സുപ്രധാനമായ ടെക്‌നോളജി കേന്ദ്രമായി മാറുകയാണ്. ചെന്നൈയിലെയും പരിസര പ്രദേശനങ്ങളിലെയും കോളേജുകളിൽ നിന്നുള്ള പ്രതിഭാധനരായ യുവാക്കളെ ഇഗ്നിത്തോയുടെ ഭാഗമാക്കുക വഴി എ ഐ രംഗത്ത് വലിയ മാറ്റങ്ങൾ സാധ്യമാക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്,” ഇഗ്നിത്തോ ചീഫ് ടെക്‌നോളജി ഓഫീസർ അഷിൻ ആന്റണി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News