അടൂര്‍ ഹോളിഏഞ്ചല്‍സ് സ്‌കൂളില്‍ വിദ്യാർത്ഥി കൗണ്‍സില്‍ സംഘടിപ്പിച്ചു

അടൂര്‍: പുതുതലമുറയിലെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനായി അടൂര്‍ ഹോളിഏഞ്ചല്‍സ് സ്‌കൂളില്‍ നഗരനയ കമ്മിഷന്‍ വിദ്യാർത്ഥി കൗണ്‍സില്‍ സംഘടിപ്പിച്ചു. കില നഗരനയ സെല്ലും യൂനിസെഫും അടൂര്‍ മുനിസിപ്പാലിറ്റിയും ചേര്‍ന്നാണ് മൂന്നാമത് നഗരനയ കൗണ്‍സില്‍ നടത്തിയത്.

അടൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു. മേയര്‍, ഡെപ്യൂട്ടി മേയര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, സെക്രട്ടറി എന്നിവരെ വിദ്യാർത്ഥികളില്‍ നിന്ന് തിരഞ്ഞെടുത്ത സ്റ്റുഡന്റ്സ് കൗണ്‍സില്‍ അജണ്ടകള്‍ ചര്‍ച്ച ചെയ്ത് പ്രമേയം പാസാക്കി.

കില കണ്‍സള്‍ട്ടന്റ് ആന്റണി അഗസ്റ്റിന്‍ നേതൃത്വം നല്‍കി. നഗരസഭ പരിധിയിലെ 13 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികള്‍ പങ്കെടുത്തു.
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം. അലാവുദ്ദീന്‍ അധ്യക്ഷനായി. നഗരസഭാ സെക്രട്ടറി എം രാജു, എസ് പി സി അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് നോഡല്‍ ഓഫീസര്‍ ജി സുരേഷ് കുമാര്‍, ജില്ലാ ടൗണ്‍ പ്ലാനര്‍ ജി അരുണ്‍, കില അര്‍ബന്‍ പോളിസി സെല്‍ അംഗം സി ടി മിഥുന്‍ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

പി ആര്‍ ഡി, കേരള സര്‍ക്കാര്‍

Print Friendly, PDF & Email

Leave a Comment

More News