ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും, വ്യവസായ സംരഭകനുമായ റോയ് മാത്യു 2026 ലേക്കുള്ള മലയാളി അസ്സോസിയേറ്റിയൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (MAGH) പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.
2021 മാഗിന്റെ കമ്മിറ്റിയിൽ സജീവ പ്രവർത്തനം കാഴ്ച വച്ച റോയ്, ആ വർഷത്തെ ഓണാഘോഷത്തിന്റെ മുഖ്യ സംഘാടകനും മാഗ് സീനിയർ സിറ്റിസൺ ഫോറത്തിന്റെ കോഓർഡിനേറ്ററും, ധനശേഖരണാർത്ഥം മാഗ് പുറത്തിറക്കിയ “ഓർമച്ചെപ്പ് ” എന്ന സുവനീറിന്റെ എഡിറ്റോറിയൽ ബോർഡ് അംഗവും ആയിരുന്നു. ഹ്യൂസ്റ്റനിലെ വേൾഡ് മലയാളി കൗൺസിലിന്റെ പ്രധാന പ്രവർത്തകനായ റോയ് പ്രൊവിൻസ് പ്രസിഡന്റായും, ബഹറൈന്‍ കേരളീയ സമാജത്തിന്റെ മെമ്പർഷിപ്പ് സെക്രട്ടറി, കേരളാ അസോസിയേഷൻ ഓഫ് വാഷിംഗ്ടൺ (കെ.എ.ഡബ്ല്യൂ, സിയാറ്റിൽ) കമ്മിറ്റി മെമ്പർ, സിയാറ്റിൽ സെന്റ് തോമസ് ഓർത്തഡോസ് പള്ളി സെക്രട്ടറി, സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെക്രട്ടറി എന്നീ നിലകളിലും മികച്ച പ്രവർത്തനം കാഴ്ച വെച്ചിട്ടുണ്ട്.
റോയിയുടെ സ്ഥാനാർഥിത്വത്തെ മാഗ് മുൻ ഭാരവാഹികളും മറ്റു സാമൂഹ്യ പ്രവർത്തകരും ഉൾപ്പടെ നിരവധി പേര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.