നക്ഷത്ര ഫലം (8-02-2025 ശനി)

ചിങ്ങം : ഇന്ന് ജാഗ്രത പാലിക്കണം. നിങ്ങൾ കടുത്ത സമ്മർദത്തിലും പിരിമുറുക്കത്തിലും ആയിരിക്കും. ഇത് ദിവസം മുഴുവൻ നിങ്ങളെ അസ്വസ്ഥരാക്കും. നിങ്ങളുടെ കുടുംബാംഗങ്ങളുമായി എന്തെങ്കിലും തർക്കങ്ങളോ വൈരുധ്യങ്ങളോ ഉണ്ടെങ്കിൽ മൗനം പാലിക്കുക. കൂടാതെ, ഇന്ന് നിങ്ങളുടെ സമപ്രായക്കാരുമായി ഏതെങ്കിലും തരത്തിലുള്ള ഇടപെടൽ ഒഴിവാക്കുക.

കന്നി : നിങ്ങളുടെ ഭാഗ്യനക്ഷത്രങ്ങൾ തിളങ്ങുന്നുണ്ട്. നിങ്ങൾക്ക് സന്തോഷിക്കാനുള്ള സമയമാണിത്. ഇന്ന് നിങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളും പ്രയോജനകരമെന്ന് തെളിയിക്കുന്ന ഒരു സന്ദർഭമുണ്ടാകാം. ഇത് അവരെ നിങ്ങളുമായി കൂടുതൽ അടുപ്പിക്കും. എന്നിരുന്നാലും, നിങ്ങളുടെ നക്ഷത്രങ്ങൾ ഉച്ചയ്ക്ക് ശേഷം നിഷ്ക്രിയമാകുന്നതായി തോന്നിയേക്കാം. കാരണം, നിങ്ങൾ മുൻ‌കൂട്ടി ആശങ്കാകുലരാകാൻ സാധ്യതയുണ്ട്.

തുലാം : ഇന്നത്തെ നിങ്ങളുടെ ദിവസം ഭാഗ്യം നിറഞ്ഞതാണ്. കോടതി തീരുമാനങ്ങൾ മൂലമുള്ള നിയമ തർക്കങ്ങൾക്ക് ഇന്ന് ഒരു അവസാനം കാണാൻ സാധ്യതയുണ്ട്. സ്വന്തം കഴിവുകളില്‍ വിശ്വസിച്ച് മുന്നോട്ടുപോകുക. വ്യക്തിബന്ധങ്ങളിൽ നിങ്ങൾ ധീരമായ നീക്കങ്ങൾ നടത്തും.

വൃശ്ചികം : പ്രതീക്ഷ നല്‍കുന്ന ദിവസം. ഇന്നത്തെ ദിവസം മുഴുവൻ നിങ്ങൾ ഓട്ടത്തിലായിരിക്കും. നിങ്ങളുടെ ചിന്ത മുഴുവനുമിന്ന്, ബിസിനസ് കാര്യങ്ങളിലും പൂർത്തിയാവാതെ കിടക്കുന്ന കാര്യങ്ങളിലുമായിരിക്കും. പക്ഷേ ദിവസത്തിന്‍റെ അവസാനത്തോടെ, നിങ്ങളുടെ അഭിപ്രായങ്ങൾ രൂപം കൊള്ളുന്നതായും, അവ ഫലപ്രാപ്‌തിയിലെത്തുന്നതായും കാണാം.

ധനു : നിങ്ങൾ കാര്യങ്ങൾ ശരിയായി തിരിച്ചറിയുന്നതിന്‍റെ സമയം എത്തി. പല ദുരൂഹതകളും പുറത്താകും. ഇന്ന് നിങ്ങൾ ഉണ്ടാക്കുന്ന ബന്ധങ്ങൾ എല്ലാംതന്നെ, ജീവിതകാലം മുഴുവനും ഉള്ളതായിരിക്കും. പ്രിയപ്പെട്ടവർക്കൊപ്പം നന്ദിയോടെ ഒപ്പമിരിക്കാൻ നിങ്ങൾക്കിന്ന് സാധിക്കും. ഇന്ന് നിങ്ങൾ അനുഭവിക്കുന്ന സ്നേഹം വളരെ ഉയർന്ന തരത്തിലുള്ള സ്നേഹമായിരിക്കും.

മകരം : ഇന്ന് നിങ്ങളുടെ പ്രതീക്ഷകൾ സമ്മിശ്രവികാരങ്ങളിലേക്ക് നിങ്ങളെ നയിക്കും. അമിത പ്രതീക്ഷകള്‍ വയ്‌ക്കുന്നതിനാല്‍ വിചാരിക്കുന്നതരത്തിലുള്ള ഫലങ്ങൾ ലഭിക്കില്ല. സ്വന്തം കാലിൽ നിൽക്കുക, മികച്ച പദ്ധതികൾ തയ്യാറാക്കുക, അവ നടപ്പിലാക്കുക. പണം ചെലവഴിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരിക. സമൂഹത്തിലുള്ള നിങ്ങളുടെ സ്ഥാനം ഉയരും.

കുംഭം : ഇന്നത്തെ ദിവസം നിങ്ങൾക്ക് ഗുണം ചെയ്യും. കച്ചവടക്കാർക്കും തൊഴിലാളികള്‍ക്കും ലാഭകരമായ ഒരു ദിവസമാണ്. ലാഭം നേടുന്നതിനൊപ്പം, ഉയര്‍ച്ചകളും നിങ്ങളുടെ കൂടെ ഉണ്ട്. പദ്ധതികളില്‍ നിങ്ങൾ നന്നായി പ്രവർത്തിക്കുകയും മുതിർന്നവരെ സന്തോഷിപ്പിക്കുകയും ചെയ്യുന്നതിനാലാണത്.

മീനം : ഇന്ന് നിങ്ങൾക്ക് ക്ഷീണം അനുഭവപ്പെടാം. വളരെ കാലത്തിന് ശേഷം ബന്ധുക്കള്‍ നിങ്ങളുടെ അടുത്തേക്ക് വരും. ഇത് നിങ്ങളെ സന്തോഷിപ്പിക്കും. സാഹിത്യവും എഴുത്തും ഇന്നത്തെ ദിവസം കവരും.

മേടം : ഇന്ന് നിരവധി സുവർണാവസരങ്ങൾ നിങ്ങളെത്തേടിയെത്തും. ഭാവിയിലേക്ക് നിങ്ങൾ ഇന്ന് ഭാഗ്യം കരുതിവയ്‌ക്കും. അധികം താമസിയാതെ തന്നെ, നിങ്ങളുടെ ജീവിതത്തിലേക്ക് വഴിതുറക്കുന്ന കൂടുതൽ കരാറുകളോടെ, നിങ്ങളുടെ ബിസിനസിൽ പുതിയ നാഴികക്കല്ലുകൾ കണ്ടെത്താനും നിങ്ങൾക്ക് സാധിക്കും. പരിശ്രമങ്ങൾ അനുസരിച്ചുള്ള ഫലങ്ങളായിരിക്കും നിങ്ങൾ നേടുന്നത്.

ഇടവം : ചില കണക്കുകൂട്ടലുകൾ, തീരുമാനങ്ങൾ ഒക്കെ എടുക്കുന്നതിന് നിങ്ങൾ ഇന്ന് നിങ്ങളുടെ വിശകലനപാടവം ഉപയോഗിക്കേണ്ടതായി വരും. ഇന്ന് നിങ്ങൾക്ക് കാര്യങ്ങൾ നിങ്ങളുടെ വഴിക്ക് കൊണ്ടുവരാൻ സാധിക്കും. നിങ്ങളെ അലട്ടുന്ന എല്ലാ മോശം ചിന്തകളെയും ഇല്ലാതാക്കേണ്ടതാണ്. ഇന്നത്തെ ദിനാന്ത്യത്തിൽ മിക്ക പ്രശ്‌നങ്ങൾക്കും പരിഹാരം സമാധാനപരമായിരുന്ന് കണ്ടെത്താനാകും.

മിഥുനം : ഇന്നത്തെ ദിവസം നിങ്ങളുടെ വ്യക്തിത്വത്തെ നിർണയിക്കുമെന്ന് ഓർക്കുക. നിങ്ങളെക്കുറിച്ച് തെറ്റായ അനുമാനങ്ങൾ ഉണ്ടാക്കാൻ മറ്റുള്ളവർ ശ്രമിക്കും. ഇവയ്‌ക്കൊന്നും ചെവികൊടുക്കാതെ നിങ്ങളില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുക. സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവിടുക. ഇത് സന്തോഷം കൊണ്ടുവരും.

കര്‍ക്കടകം : ഇന്നത്തെ ദിവസത്തിന്‍റെ ആദ്യപകുതി നിങ്ങൾക്ക് അൽപ്പം ബുദ്ധിമുട്ടായി തോന്നാം. എന്നിരുന്നാലും, എതിരാളികൾ ഉണ്ടായിരുന്നിട്ടും, നിങ്ങളുടെ പരിശ്രമവും കഠിനാധ്വാനവും ഫലപ്രദമായ ഫലങ്ങൾ നിങ്ങൾക്ക് നൽകും. അക്കാദമിക് രംഗത്ത് വിജയകരമായ ഒരു കാലഘട്ടം വിദ്യാർഥികൾ ഇന്ന് ആസ്വദിക്കും. നിങ്ങളുടെ ആരോഗ്യം ഇന്ന് മികച്ചതായിരിക്കില്ല. ഉദര സംബന്ധമായ അസുഖങ്ങള്‍ വരും.

Print Friendly, PDF & Email

Leave a Comment

More News