ഒരാടം പാലം മാനത്തുമംഗലം ബൈപ്പാസിന് ബജറ്റിൽ ഫണ്ട് നീക്കി വെക്കാതെ അങ്ങാടിപ്പുറത്ത് ജനങ്ങളെ സംസ്ഥാന സർക്കാർ വഞ്ചിച്ചു: വെൽഫെയർ പാർട്ടി

അങ്ങാടിപ്പുറം: അങ്ങാടിപ്പുറത്ത് ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്ന ഒരാടം പാലം മാനത്തുമംഗലം ബൈപ്പാസിന് ഇത്തവണയും ബജറ്റിൽഫണ്ട് അനുവദിക്കാതെ സംസ്ഥാന സർക്കാർ അങ്ങാടിപ്പുറത്ത് ജനങ്ങളെ വീണ്ടും വഞ്ചിച്ചു.

അങ്ങാടിപ്പുറത്ത് ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി 2009 ൽ വിഭാവനം ചെയ്ത ബൈപ്പാസ് 15 വർഷമായിട്ടും കടലാസിൽ ഉറങ്ങിക്കിടക്കുന്ന അവസ്ഥയാണ്. വ്യാപാരികളും, വെൽഫെയർ പാർട്ടിയും അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും നിരവധി തവണ സംസ്ഥാന സർക്കാറിന് നിവേദനം സമർപ്പിച്ചിട്ടും ബൈപ്പാസ് നിർമ്മാണത്തിന് ആവശ്യമായിട്ടുള്ള ഒരു ഫണ്ടും ഈ ബജറ്റിൽ സംസ്ഥാന സർക്കാർ നീക്കി വെച്ചിട്ടില്ല. രൂക്ഷമായ ഗതാഗതക്കുരുക്കു കൊണ്ട് അങ്ങാടിപ്പുറത്തെ ജനങ്ങൾ പ്രയാസപ്പെട്ടു കൊണ്ടിരിക്കുകയാണ്.

ഒരു ഹോസ്പിറ്റൽ സിറ്റി ആയ പെരിന്തൽമണ്ണയിലേക്ക് ജീവൻ രക്ഷാ വാഹനങ്ങൾക്ക് യഥാസമയം രോഗികളെ എത്തിക്കാൻ പറ്റാത്ത അവസ്ഥ വിശേഷമാണ് ഇന്നുള്ളത്. ഇത്രയധികം ജനങ്ങൾ പ്രയാസങ്ങൾ നേരിട്ടുകൊണ്ടിരിക്കുമ്പോഴും അങ്ങാടിപ്പുറത്തെ ജനങ്ങളുടെ സ്വപ്ന പദ്ധതിയായ ഒരാടംപാലം മാനത്തുമംഗലം ബൈപ്പാസിന് ഫണ്ട് നീക്കി വെക്കാത്ത ഇടതുപക്ഷ സർക്കാറിന്റെ രാഷ്ട്രീയ പകപോക്കലിനെതിരെ പൊതുജനങ്ങളെ അണിനിരത്തി ബഹുജനപ്രക്ഷോഭത്തിന് വെൽഫെയർ പാർട്ടി നേതൃത്വം കൊടുക്കുമെന്ന് വെൽഫയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സൈദാലി വലമ്പൂർ, സെക്രട്ടറി ഷിഹാബ് തിരൂർ ക്കാട് തുടങ്ങിയ വർ അറീച്ചു.

വാർത്ത: പഞ്ചായത്ത് സെക്രട്ടറി

Print Friendly, PDF & Email

Leave a Comment

More News