ഫിലഡല്‍ഫിയ: കാലം ചെയ്ത ഭാഗ്യസ്മരണാര്‍ഹനായ തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ സഹോദരന്‍ കല്ലൂപ്പാറ തങ്ങളത്തില്‍ പരേതനായ ഇടിക്കുള ജോണിന്‍റെ ഭാര്യ റെയ്ച്ചലമ്മ ജോണ്‍ തങ്ങളത്തില്‍ (96) ഫെബ്രുവരി 16 ഞായറാഴ്ച ഫിലഡല്‍ഫിയയില്‍ നിര്യാതയായി. മൃതസംസ്കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും.
മക്കള്‍: അലക്സ് ജോണ്‍, റവ. സിസ്റ്റര്‍ സ്വാന്തന എസ്. ഐ. സി, പരേതനായ വറുഗീസ് ജോണ്‍ (ജയന്‍), കൊച്ചുമോള്‍ സക്കറിയ, നിര്‍മ്മല ശങ്കരത്തില്‍, ഫിലിപ് ജോണ്‍ (ബിജു). സിസ്റ്റര്‍ ഒഴികെ എല്ലാവരും യു. എസില്‍.
മരുമക്കള്‍: വല്‍സമ്മ അലക്സ്, ജോസഫ് സക്കറിയ (ബിജു), സജീവ് ശങ്കരത്തില്‍, ആഷാ ഫിലിപ്
റവ. ഡോ. ഇഗ്നേഷ്യസ് തങ്ങളത്തില്‍ ഒ. ഐ. സി. പരേതയുടെ ഭര്‍തൃസഹോദരനാണു.
ഫിലഡല്‍ഫിയ സെന്റ് ജൂഡ് മലങ്കര കത്തോലിക്കാപള്ളി ഇടവകാംഗമായിരുന്ന പരേത മക്കളോടൊപ്പം അമേരിക്കയില്‍ ദീര്‍ഘകാലമായി താമസിച്ചുവരികയായിരുന്നു.