സംഘടിത സകാത്ത് – രാഷ്ട്രീയ മുതലെടുപ്പോടെയുള്ള ധ്രുവീകരണ ശ്രമങ്ങളെ ചെറുക്കും : തൗഫീഖ് മമ്പാട്

കൊണ്ടോട്ടി: സംഘടിത സകാത്തുമായി ബന്ധപ്പെട്ട് നടക്കുന്ന രാഷ്ട്രീയ മുതലെടുപ്പോടെയുള്ള ധ്രുവീകരണ ശ്രമങ്ങളെ ചെറുക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് തൗഫീഖ് മമ്പാട് പറഞ്ഞു. മാസങ്ങളായി ജമാഅത്തെ ഇസ്‌ലാമിയെയും ജമാഅത്തെ ഇസ്‌ലാമി നടത്തുന്ന സംവിധാനങ്ങളെയും ദുഷ്ടലാക്കോടുകൂടി ചർച്ചക്കെടുത്ത് കേരളത്തിലെ സാമുദായിക സഹവർത്തിത്വം തകർക്കാൻ നടക്കുന്ന ശ്രമങ്ങൾ ഭരണകൂടത്തിൻ്റെയും ഭരണകൂടത്തെ പിൻതാങ്ങുന്നവരുടെയും നേതൃത്വത്തിൽ തുടരുന്നത് അനുവദിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘സംഘടിത സകാത്ത്: ആരാധന, ക്ഷേമം, ശാക്തീകരണം സാമൂഹിക നിർമ്മാണത്തിൻ്റെ ഫിഖ്ഹി ആലോചനകൾ’ എന്ന തലക്കെട്ടിൽ സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയിരിന്നു അദ്ദേഹം.

ഇതിഹാദുൽ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ. ഇൽയാസ് മൗലവി, ഡോ. അബ്ദു നസീർ മലൈബാരി എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് സാബിക് വെട്ടം അധ്യക്ഷത വഹിച്ചു.ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹകീം നദ്‌വി സമാപന പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അൻഫാൽ ജാൻ സ്വാഗതവും ജനറൽ കൺവീനർ അനീസ് ടി നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News