തിരഞ്ഞെടുപ്പ് നടപടികൾ പൂർണമായി നടത്തി ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന); അടുത്ത കൺവെൻഷൻ 2027 ജൂലൈയിൽ

ന്യൂയോർക്ക്: വാഷിംഗ്‌ടൺ ഡി സിയില്‍ നടന്ന ഫൊക്കാന കൺവെൻഷനിൽ പൂർത്തിയാക്കാതിരുന്ന ജനറൽ കൗൺസിൽ മീറ്റിങ്ങും തിരെഞ്ഞെടുപ്പ് പ്രക്രിയകളും പൂർണമായി ഫെബ്രുവരി 22 ശനിയാഴ്ച സൂം പ്ലാറ്റഫോമിൽ ഫൊക്കാന പൂർത്തീകരിച്ചു.

നിലവിലെ അഡ്‌ഹോക്ക് കമ്മറ്റി പ്രസിഡന്റ് സണ്ണി മറ്റമനയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് മീറ്റിംഗിൽ ജനറൽ കൗൺസിൽ അജണ്ടകൾക്കു അംഗീകാരം നൽകി. അഡ്‌ഹോക് കമ്മറ്റി ജനറൽ സെക്രട്ടറി എബ്രഹാം ഈപ്പൻ സ്വാഗത പ്രസംഗം നടത്തി. തുടർന്ന് മുൻ ജനറൽ സെക്രട്ടറി ഡോ. കല ഷഹി മുൻ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കഴിഞ്ഞ കൺവെൻഷനിൽ സെക്രട്ടറിയുടെ റിപ്പോർട്ട് അവതരണം പോലും നടത്തിയിരുന്നില്ല. തുടർന്ന് ജനറൽ കൗൺസിലിൽ അവതരിപ്പിക്കപ്പെട്ട മൂന്നു പ്രമേയങ്ങൾക്ക് ഐക്യകണ്ട്ഠേന അംഗീകാരം നൽകി.

ജനറൽ കൗൺസിലിൽ പാസ്സാക്കിയ പ്രമേയ പ്രകാരം 2027 ജൂലൈ മാസത്തേക്ക് അടുത്ത കൺവെൻഷൻ മാറ്റി വച്ചു. 2026 ൽ ഒന്നിലധികം കൺ‌വന്‍ഷനുകൾ നടക്കുന്നതിനാൽ പൊതുജനങ്ങൾക്ക്‌ സൗകര്യപ്രദമായതുകൊണ്ടാണ് 2027ലേക്ക് മാറ്റിയത്.

രണ്ടാം പ്രമേയം അനുസരിച്ചു ഫൊക്കാനയിൽ അന്താരാഷ്ട്ര സംഘടനകളെ ഉൾപ്പെടുത്താനും അതിനായി സംഘടനയുടെ യുടെ പേര് ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ (ഫൊക്കാന) ഇന്റർനാഷണൽ എന്നോ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ DBA ഫൊക്കാന ഇന്റർനാഷണൽ എന്നോ പുനർനാമകരണം ചെയ്യാൻ എക്സിക്യൂട്ടിവ് കമ്മിറ്റിയേയും ട്രസ്റ്റി ബോർഡിനേയും ചുമതലപ്പെടുത്തി. മൂന്നാം പ്രമേയ പ്രകാരം ഫൊക്കാന ഭരണഘടനാ പരിഷ്കരണ സമിതി നിലവിൽ വന്നു. ജോസഫ് കുരിയപ്പുറം, സണ്ണി മറ്റമന, എബ്രഹാം ഈപ്പൻ, കലാ ഷഹി, സണ്ണി ജോസഫ്, അഡ്വ. അഭിലാഷ് മത്തായി, അഡ്വ. ജോയ് കൂടാലിൽ, അഡ്വ. ജീമോൻ ജോസഫ് എന്നിവർ ഈ കമ്മറ്റിയിൽ അംഗങ്ങളായിരിക്കും.

തുടർന്ന് നടന്ന തിരഞ്ഞെടുപ്പ് നടപടികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷണർ രാജൻപടവത്തിൽ, തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളായ അഡ്വ. അഭിലാഷ് മത്തായി, ഷിബു വെണ്മണി എന്നിവർ നേതൃത്വം നൽകി. പ്രസിഡന്റായി സണ്ണി മറ്റമന, ജനറൽ സെക്രെട്ടറിയായി എബ്രഹാം ഈപ്പൻ, ട്രെഷറർ ആയി എബ്രഹാം കളത്തിൽ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. ജേക്കബ് ഈപ്പൻ, വൈസ് പ്രസിഡന്റ് ഷാജി ആലപ്പാട്ട് (ന്യൂയോർക്ക്), വിമെൻസ് ഫോം കോഓർഡിനേറ്ററായി ഡോ. നീന ഈപ്പൻ, അസോസിയേറ്റ് സെക്രട്ടറി റോബർട്ട് അരീച്ചിറ (ന്യൂയോർക്ക്), അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി തോമസ് ജോർജ് (അറ്റ്ലാന്റ), അസോസിയേറ്റ് ട്രെഷറർ ഷാജി ജോൺ (അറ്റ്ലാന്റ), അഡിഷണൽ അസോസിയേറ്റ് ട്രെഷറർ സൈമൺ സബീഷ് (കാനഡ) എന്നിവരെ തിരഞ്ഞെടുത്തു.

നാഷണൽ കമ്മിറ്റി അംഗങ്ങളായി നാഷണൽ കമ്മറ്റിയിലേക്ക് തോമസ് മാത്യു (ന്യൂജേഴ്‌സി), ബേബിച്ചൻ ചാലിൽ (ഫ്ലോറിഡ), ഡോ. സായ വിജിലി (വാഷിംഗ്‌ടൺ ഡി.സി), ദിലീപ് കുമാർ (വാഷിംഗ്‌ടൺ ഡി.സി), രാജൻ മത്തായി (വാഷിംഗ്‌ടൺ ഡി.സി), സജി മറ്റമന (ന്യൂയോർക്ക്), ഷാജി സമുവേൽ (ന്യൂയോർക്ക്), ബിനു പോൾ (ന്യൂയോർക്ക്), ജീമോൻ ജോസഫ് (ന്യൂജേഴ്‌സി), സുരേഷ് നായർ (ഫ്ലോറിഡ), ജോർജ് എബ്രഹാം (ഫ്ലോറിഡ), ഡേവിഡ് കുര്യൻ (ഇല്ലിനോയി), ദർശന ശശി മനയത്ത് (ടെക്സസ്), ജയ്സൺ ജോസഫ് (ഫ്ലോറിഡ), ഷിബു ജോർജ് (ഫ്ലോറിഡ), റജി മാത്യു (ഫ്ലോറിഡ), സിജു സൈമൺ (കാനഡ), ജോയ് പരിക്കാപള്ളി (വാഷിംഗ്‌ടൺ ഡി.സി), ലീല നായർ (ഫ്ലോറിഡ), അനി വർഗീസ് (ന്യൂയോർക്ക്), സുനിൽ ചെറിയാൻ (ജോർജിയ), ബാബു മാത്യു (ഇല്ലിനോയി) എന്നിവരെയും തിരഞ്ഞെടുത്തു. ഇലക്‌ഷൻ നടപടികൾക്കു ശേഷം തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് ട്രസ്റ്റിബോർഡ് ചെയർമാൻ ജോസഫ് കുര്യപ്പുറം സത്യവാചകം ചൊല്ലിക്കൊടുത്തു.

 

Print Friendly, PDF & Email

Leave a Comment

More News