നക്ഷത്ര ഫലം (07-03-2025 വെള്ളി)

ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങൾക്ക് മറ്റൊരു ദിവസവും പോലെയായിരിക്കില്ല. ധനവും ഭാഗ്യവും ഒരുമിച്ച് വന്നുചേരും. ഏറ്റവും പ്രധാനപ്പെട്ടയാള്‍ക്ക് വേണ്ടി നിങ്ങൾ ആഭരണങ്ങൾ വാങ്ങാന്‍ തീരുമാനിക്കും. എന്നാല്‍ സാമ്പത്തിക ചെലവുകളെ കുറിച്ച് നിങ്ങള്‍ ബോധവാനാകണം.

കന്നി: ഇന്നത്തെ നിങ്ങളുടെ സന്തോഷം നിർണയിക്കുന്നത് നിങ്ങളുടെ കുടുംബമാണ്. അതിനാൽ ഇന്ന് നിങ്ങളുടെ സമയം അവർക്കൊപ്പം ചെലവഴിക്കാൻ ശ്രമിക്കുക. വിലപിടിപ്പുള്ള സമ്മാനങ്ങൾ നിങ്ങള്‍ അവര്‍ക്ക് നൽകി സന്തോഷിപ്പിക്കും.

തുലാം: ഇന്ന് നിങ്ങൾക്ക് ഭാഗ്യത്തിന്‍റെ ദിവസമാണ്. നിങ്ങളുടെ നിയമപരമായ പ്രശ്‌നങ്ങൾ കോടതിക്ക് പുറത്ത് വച്ച് തീർപ്പ് കൽ‌പ്പിക്കപ്പെടുന്നതിനുള്ള സാധ്യത കാണുന്നു. വ്യക്തിബന്ധങ്ങളുടെ കാര്യത്തിൽ വളരെ ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ സാധ്യതയുണ്ട്.

വൃശ്ചികം: വളരെ വേഗത്തില്‍ ഇന്നത്തെ ദിവസം പൂര്‍ത്തിയായത് പോലെ തോന്നും. ഇന്നത്തെ നിങ്ങളുടെ ചിന്ത മുഴുവന്‍ പൂര്‍ത്തിയാകാത്ത ബിസിനസ് കാര്യങ്ങളെ സംബന്ധിച്ചായിരിക്കും. വൈകുന്നേരത്തോടെ നിങ്ങള്‍ ആഗ്രഹിച്ച കാര്യങ്ങളെല്ലാം സഫലമാകും.

ധനു: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിവസമായിരിക്കും. മനസിനെ അലട്ടുന്ന പ്രശ്‌നങ്ങളെല്ലാം മറക്കാനും പുതിയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇന്ന് നിങ്ങള്‍ക്ക് സാധിക്കും. പ്രിയപ്പെട്ടവരുമായി കൂടുതല്‍ അടുപ്പവും സ്‌നേഹവും കാണിക്കാന്‍ ശ്രമിക്കുക. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ ശ്രമിക്കുക.

മകരം: വ്യാപാരികൾക്കും തൊഴിലാളികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. നിങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടാന്‍ സാധ്യത. ആരോഗ്യകരവും സന്തുഷ്‌ടവുമായ ഒരു കുടുംബ ജീവിതം ആസ്വദിക്കാനുള്ള സാധ്യത ഇന്ന് കൂടുതലാണ്. എന്നിരുന്നാലും നിങ്ങളുടെ കോപവും പിരിമുറുക്കവും വൈകുന്നേരത്തോടെ വർധിക്കാൻ സാധ്യതയുണ്ട്.

കുംഭം: ഇന്ന് ജോലി സ്ഥലത്ത് കൂടുതല്‍ ശോഭിക്കന്‍ നിങ്ങള്‍ക്കാകും. നിങ്ങളുടെ പ്രവര്‍ത്തി മറ്റുള്ളവരിൽ മതിപ്പുണ്ടാക്കും. എതെങ്കിലും വിഷയത്തില്‍ തീരുമാനങ്ങളെടുക്കുകയാണെങ്കില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക.

മീനം: ഇന്ന് നിങ്ങൾക്ക് ഉത്സാഹത്തിന്‍റെയും സന്തോഷത്തിന്‍റെയും ദിവസമായിരിക്കും. കുടുംബവുമൊത്ത് സന്തോഷ നിമിഷങ്ങള്‍ പങ്കിടും. തൊഴിൽപരമായും വ്യക്തിപരമായും പുതിയ പദ്ധതികൾ ആവിഷ്‌കരിക്കാന്‍ തീരുമാനമെടുക്കും.

മേടം: ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യം കടാക്ഷിക്കുന്ന ദിവസമാണ്. കച്ചവടത്തില്‍ നല്ല ലാഭം പ്രതീക്ഷിക്കാം. ബിസിനസില്‍ പുതിയ വഴിത്തിരിവുകള്‍ ഉണ്ടാകാന്‍ സാധ്യത. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കുന്നതിനെ നിയന്ത്രിക്കുക. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ഇന്ന് അവസരമൊരുങ്ങും.

ഇടവം: വിജയത്തിന്‍റെ ദിവസമാണിന്ന്. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ഇന്ന് സഫലമാകും. ശത്രുക്കളില്‍ നിന്നും നിങ്ങളെ തളര്‍ത്തി കളയുന്ന പ്രവര്‍ത്തനങ്ങള്‍ നേിടേണ്ടി വന്നാല്‍ പ്രകോപിതരാകാതിരിക്കുക. വൈകുന്നേരത്തോടെ സന്തോഷമുള്ള കാര്യങ്ങള്‍ സംഭവിക്കും.

മിഥുനം: ഇന്ന് നിങ്ങള്‍ക്ക് ഏറെ മാനസിക അസ്വസ്ഥത അനുഭവപ്പെടുന്ന ദിവസമായിരിക്കും. മറ്റുള്ളവരില്‍ നിന്നുള്ള വാക്കുകളും പ്രവര്‍ത്തികളും നിങ്ങളെ ഏറെ പ്രകോപിതരാക്കും. എന്നാല്‍ നിങ്ങള്‍ സംയമനം പാലിക്കാന്‍ ശ്രമിക്കണം. അതിനായി അല്‍പ സമയം ഒറ്റക്കിരിക്കാം. ഒരു സുഹൃത്തിനൊപ്പം നിങ്ങളിന്ന് ഏറെ സമയം ചെലവഴിക്കും.

കര്‍ക്കടകം: നിങ്ങള്‍ പ്രിയപ്പെട്ടവര്‍ക്കായി ചെയ്‌ത ത്യാഗങ്ങളെ കുറിച്ചെല്ലാം അവര്‍ തിരിച്ചറിയും. എന്നാല്‍ അവയെ കുറിച്ചൊന്നും അവര്‍ നിങ്ങളുമായി സംസാരിക്കില്ല. വൈകുന്നേരത്തോടെ ഏതാനും ചില പ്രശ്‌നങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. വീട്ടില്‍ നിന്ന് വിട്ട് നില്‍ക്കുന്നതിനെ കുറിച്ച് വരെ നിങ്ങള്‍ ചിന്തിച്ചേക്കാം. സൗന്ദര്യ കാര്യങ്ങള്‍ക്കായി നിങ്ങള്‍ സമയം ചെലവഴിക്കും.

Print Friendly, PDF & Email

Leave a Comment

More News