ഒരുമയുടെ സന്ദേശവുമായി സി.ഐ.സി ഇഫ്താർ സംഗമം

ദോഹ: ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി ഖത്തറിലെ മലയാളി പ്രവാസി സമൂഹത്തിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) ബർവ വില്ലേജിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി.

മനുഷ്യ മനസ്സുകളെ കോർത്തിണക്കാനും സമൂഹത്തിൽ സ്നേഹവും സൗഹാർദ്ദവും നിലനിർത്താനുമാണ് ഇത്തരം ഇഫ്താർ സംഗമങ്ങൾ നൽകുന്ന സന്ദേശമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച സി.ഐ.സി പ്രസിഡന്റ് ഖാസിം ടി.കെ പറഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനും അധാർമികതക്കും അലക്ഷ്യ ജീവിതത്തിനും അടിപ്പെട്ടുകൊണ്ടിരിക്കുന്നവരുടെ എണ്ണം സമൂഹത്തിൽ ഭീകരമായ തോതിൽ വർദ്ധിച്ചുവരികയാണ്. അത്തരം പ്രതിസന്ധികളിൽ നിന്ന് സമൂഹത്തെ രക്ഷിച്ച്, മൂല്യബോധവും ജീവിത വിശുദ്ധിയുമുള്ള വ്യക്തികളെയും സമൂഹത്തെയും വാർത്തെടുക്കാൻ പ്രവാചകൻ പകർന്നു നൽകിയ വ്രതത്തിന്റെ പാഠങ്ങൾക്ക് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, ഐ.സി.സി അഡ്വൈസറി ബോർഡ് ചെയർമാൻ പി.എൻ ബാബുരാജൻ, ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം ജോസഫ്, വിവിധ സംഘടനാ ഭാരവാഹികളായ ഹൈദർ ചുങ്കത്തറ (ഇൻകാസ് ഖത്തർ), സാബിത്ത് സഹീർ (സംസ്കൃതി ഖത്തർ), ഡോ. അബ്ദുസ്സമദ് (കെ.എം.സി.സി), ചന്ദ്രമോഹൻ (പ്രവാസി വെൽഫെയർ), സക്കറിയ മണിയൂർ (കെ.സി.സി), സിറാജ് ഇരിട്ടി (ക്യു.ഐ.സി.സി), ഹാരിസ് പി.ടി (ഫോക്കസ് ഖത്തർ), ബിൻഷാദ് പുനത്തിൽ (യൂത്ത് ഫോറം), കെ.ടി ഫൈസൽ (ക്യു.കെ.ഐ.സി), ഷറഫ് പി ഹമീദ് (ക്വിഫ്), ഡോ. മക്തൂം അസീസ് (ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ്), ലുത്ഫി കലമ്പൻ (UNIQ ഖത്തർ), അജി കുര്യാക്കോസ് (കെ.ബി.എഫ്), ഓമനക്കുട്ടൻ (ഖത്തർ ഇന്ത്യൻ മീഡിയ ഫോറം), ഖത്തറിലെ സാംസ്കാരിക-മാധ്യമ-ബിസിനസ് രംഗത്തെ പ്രമുഖരും സംഗമത്തിൽ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News