സമാധാന നോബേൽ പരിഗണന പട്ടികയിൽ ട്രംപും, ഫ്രാന്‍സിസ് മാര്‍പാപ്പയും

വാഷിങ്ടണ്‍: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനായി വ്യക്തികളും സംഘടനകളും ഉള്‍പ്പെടെ 300 ഓളം പേരെ നാമനിര്‍ദേശം ചെയ്തതായി നോര്‍വീജിയന്‍ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഫ്രാന്‍സിസ് മാര്‍പാപ്പ, നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ടെന്‍ബര്‍ഗ്, യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് തുടങ്ങിയവര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടവരുടെ പട്ടികയിലുണ്ടെന്നാണ് വിവരം.

ട്രംപിനെ നാമനിര്‍ദേശം ചെയ്യുമെന്ന് യു.എസ് കോണ്‍ഗ്രസ് അംഗമായ ഡാരെല്‍ ഇസ്സ സാമൂഹികമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. സമാധാന നൊബേലിന് ട്രംപിനെക്കാള്‍ അര്‍ഹതയുള്ളയാള്‍ വേറെയില്ല എന്നാണ് എക്‌സില്‍ അദ്ദേഹം കുറിച്ചത്. മിഡില്‍ ഈസ്റ്റില്‍ ട്രംപ് നടത്തിയ സമാധാനപ്രവര്‍ത്തനങ്ങള്‍ക്കാണ് ട്രംപിനെ നാമനിര്‍ദേശം ചെയ്തത്.

അതേസമയം നൊബേലിന് നാമനിര്‍ദേശം ചെയ്യാനുള്ള അവസാന തീയതി കഴിഞ്ഞാണ് ഇസ്സയുടെ നാമനിര്‍ദേശം എന്നതാണ് ശ്രെദ്ദേയം . മുന്‍പും ട്രംപിനെ സമാധാന നൊബേലിന് നാമനിര്‍ദേശം ചെയ്തിരുന്നു
Print Friendly, PDF & Email

Leave a Comment

More News