സിപി‌എം സംസ്ഥാന സമ്മേളനം സമാപിച്ചു; സെക്രട്ടറി എം വി ഗോവിന്ദന്‍ തന്നെ; പതിനേഴ് പുതിയ അംഗങ്ങള്‍ സംസ്ഥാന സമിതിയില്‍

കൊല്ലം: പ്രായപരിധി കഴിഞ്ഞതിനെതുടർന്ന് സംസ്ഥാന കമ്മിറ്റിയിൽ നിന്നും സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നും നിലവിലുള്ള 3 അംഗങ്ങളെ ഒഴിവാക്കുകയും സംസ്ഥാന കമ്മിറ്റിയിൽ 17 പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുകയും ചെയ്തതോടെ സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് സമാപിച്ചു. 75 വയസ്സിനു മുകളിൽ പ്രായമുള്ള സെക്രട്ടേറിയറ്റ് അംഗങ്ങളായ എ കെ ബാലൻ, പി കെ ശ്രീമതി, ആനാവൂർ നാഗപ്പൻ എന്നിവര്‍ സംസ്ഥാന കമ്മിറ്റിയിൽ നിന്നും സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നും പുറത്തായി.

കണ്ണൂരിലെ പോരാട്ടങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ശക്തനായ പി. ജയരാജനെ ഇത്തവണയും സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി. ഇടക്കാലത്ത് എൽഡിഎഫ് കൺവീനർ സ്ഥാനം നഷ്ടപ്പെട്ട് പാർട്ടിയിൽ നിന്ന് അകന്നു നിന്നെങ്കിലും ഇ.പി. ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിലനിർത്തി. എന്നാൽ, സർക്കാരിന്റെ കരുത്തുറ്റ നാവായിരുന്ന മന്ത്രി എം.ബി. രാജേഷിന് ഇത്തവണയും സെക്രട്ടേറിയറ്റിൽ ഇടം നേടാൻ കഴിഞ്ഞില്ല.

പിണറായി വിജയൻ, എം വി ഗോവിന്ദൻ, ഇ പി ജയരാജൻ, കെ കെ ഷൈലജ, ടി എം തോമസ് ഐസക്, ടി പി രാമകൃഷ്ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, കെ കെ ജയചന്ദ്രൻ, വി എൻ വാസവൻ, സജി ചെറിയാൻ, എം സ്വരാജ്, മുഹമ്മദ് റിയാസ്, പി കെ ബിജു, ദിനേശൻ പുത്തലത്ത്, എം വി ജയരാജൻ, സി എൻ മോഹനന്‍ എന്നിവരാണ് പുതിയ സംസ്ഥാന സെക്രട്ടേറിയത് അംഗങ്ങള്‍.

പുതിയ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ താഴെ പറയുന്നവരാണ്:

പിണറായി വിജയൻ, എംവി ഗോവിന്ദൻ, ഇപി ജയരാജൻ, ടിഎം തോമസ് ഐസക്ക്, കെകെ ശൈലജ, ടി പി രാമകൃഷ്‌ണൻ, എളമരം കരീം, കെ എൻ ബാലഗോപാൽ, പി രാജീവ്, കെ രാധാകൃഷ്‌ണൻ, സി എസ് സുജാത, പി സതീദേവി, എം സ്വരാജ്, പിഎ മുഹമ്മദ് റിയാസ്, കെകെ ജയചന്ദ്രൻ, വിഎൻ വാസവൻ, സജി ചെറിയാൻ, പുത്തലത്ത് ദിനേശൻ, കെപി ഉദയഭാനു, എസ് സുദേവൻ, ജെ മേഴ്‌സിക്കുട്ടിയമ്മ, കെ രാജഗോപാൽ, എസ് രാജേന്ദ്രൻ, കെ സോമപ്രസാദ്, എംഎച്ച് ഷാരിയാർ, എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, ടി എൻ സീമ, വി ശിവൻകുട്ടി, വി ശിവദാസൻ, കെ സജീവൻ, എംഎം വർഗീസ്, ഇഎൻ സുരേഷ് ബാബു, സിവി വർഗീസ്, പനോളി വത്സൻ, രാജു എബ്രഹാം, എഎ റഹീം, വിപി സാനു, ഡോ. കെഎൻ ഗണേഷ്, കെഎസ് സലീഖ, കെകെ ലതിക, കെപി സതീഷ് ചന്ദ്രൻ, സിഎച്ച് കുഞ്ഞമ്പു, എംവി ജയരാജൻ, പി ജയരാജൻ, കെകെ രാഗേഷ്, ടിവി രാജേഷ്, എഎൻ ഷംസീർ, സികെ ശശീന്ദ്രൻ, പി മോഹനൻ, എ പ്രദീപ് കുമാർ, ഇഎൻ മോഹൻദാസ്, പികെ സൈനബ, സികെ രാജേന്ദ്രൻ, എൻഎൻ കൃഷ്‌ണദാസ്, എംബി രാജേഷ്, എസി മൊയ്‌തീൻ, സിഎൻ മോഹനൻ, കെ ചന്ദ്രൻ പിള്ള, സിഎം ദിനേശ് മണി, എസ് ശർമ്മ, കെപി മേരി, ആർ നാസർ, സിബി ചന്ദ്രബാനു, പി ശശി, കെ അനിൽകുമാർ, വി ജോയ്, ഒ ആർ കേളു, ചിന്ത ജെറോം, എസ് സതീഷ്, എൻ ചന്ദ്രൻ, ബിജു കണ്ടക്കൈ, ജോൺ ബ്രിട്ടാസ്, എം രാജഗോപാൽ, കെ റഫീഖ്, എം മെഹബൂബ്, വിപി അനിൽ, കെവി അബ്‌ദുൾ ഖാദർ, എം പ്രകാശൻ, വികെ സനോജ്, വി വസീഫ്, കെ ശാന്തകുമാരി, ആർ ബിന്ദു, എം അനിൽകുമാർ, കെ പ്രസാദ്, ടി ആർ രഘുനാഥ്, എസ് ജയമോഹൻ, ഡികെ മുരളി.

അതേസമയം, 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിൽ ചേർന്ന കോൺഗ്രസ് നേതാക്കളിൽ ആരെയും പരിഗണിച്ചില്ല. മന്ത്രി വീണാ ജോർജിനെ സംസ്ഥാന കമ്മിറ്റിയിലേക്ക് ക്ഷണിതാവാക്കിയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News