ചിങ്ങം: ഗംഭീരമായ ഒരു ദിവസമായിരിക്കും ഇന്ന്. പഴയ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും വീണ്ടും കാണാനും, പുതിയ ബന്ധങ്ങളുണ്ടാക്കാനും നിങ്ങൾക്ക് സാധിക്കും. പഴയ കൂട്ടുകാർ നിങ്ങളെ തേടിയെത്താൻ സാധ്യതയുണ്ട്. സന്തോഷകരമായ ഒരു കൂടിക്കാഴ്ച്ചകള്‍ നടക്കാൻ സാധ്യതയുണ്ട്. ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കുമായി ഒരു ഗംഭീര പാർട്ടി നടത്താൻ ഒരുങ്ങിക്കൊള്ളു!
കന്നി: ബിസിനസിൽ സന്തോഷമുള്ള ദിവസമാണ് ഇന്ന്. ഇന്ന് നടക്കാൻപോകുന്ന ഒരു കൂടിക്കാഴ്ച്ച നിങ്ങൾക്ക് ഗുണം ചെയ്യും. പണം അമിതമായി ചെലവാക്കാതിരിക്കുക. വിവേകപൂർവ്വം ചിന്തിക്കുക. വെറുതെ കറങ്ങി നടക്കുന്ന സമയങ്ങള്‍ ഒഴിവാക്കി പഠനത്തിലും ജോലിയിലുമൊക്കെ ശ്രദ്ധിക്കുക.
തുലാം: നാടകീയമായ ദിവസമാണ് ഇന്ന്. നിങ്ങളുടെ ജോലിയിലുള്ള സമർപ്പണത്തിന് അംഗീകാരം ലഭിക്കും. നിങ്ങളുടെ വളർച്ചയിൽ എതിരാളികൾക്ക് വിഷമിക്കാൻ കാരണങ്ങളുണ്ടാകും. സന്തോഷവാന്മാരായി ഇരിക്കുക.
വൃശ്ചികം: ബന്ധങ്ങളാണ് ജീവിതത്തിൽ ഏറ്റവും പ്രധാനം. നിങ്ങളോട് അടുപ്പമുള്ളവരെ എങ്ങിനെ പരിഗണിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സത്യസന്ധമായി കൂടെ നിൽക്കുന്നവരെ ചേർത്ത് പിടിക്കുക. ഇന്ന് നിങ്ങളുടെ ചില വാക്കുകള്‍ പോലും അപകടമായി ഭവിച്ചേക്കാം. അതിനാൽ വാക്കുകള്‍ വ്യക്തവും കൃത്യവുമായിരിക്കാൻ ശ്രമിക്കുക.
ധനു: കുട്ടിക്കാലത്തെ ഓർമ്മകൾ സുഹൃത്തുക്കളുമായി പങ്കുവയ്ക്കും. പെട്ടെന്നൊരു യാത്രയ്ക്ക് പോലും ഇന്ന് നിങ്ങൾ ഒരുങ്ങിയേക്കാം. ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ അയവിറക്കാൻ കഴിയും. കൂടാതെ നിങ്ങളുടെ പഴയ ഏതെങ്കിലും സുഹൃത്തിനെ കാണാൻ പോകുകയാണെങ്കിൽ അത് താങ്കളുടെ കൂടുതൽ സന്തോഷം നൽകും.
മകരം: ജോലിയിൽ നല്ല പ്രതിഫലം ഇന്ന് നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളുടെ സഹപ്രവർത്തകർക്ക് നിങ്ങളുടെ അഭിവൃദ്ധിയിൽ അസൂയയോ, വെറുപ്പോ ഒന്നും ഇന്ന് തോന്നുകയില്ല. അവർ നിങ്ങളെ പൂർണമായി പിന്തുണയ്ക്കും. ജോലി മാറ്റത്തിന് പറ്റിയ സമയമല്ല. കുറച്ചുകൂടി കാത്തിരിക്കുക.
കുംഭം: വേദനയുടെ ഭാരം നൽകിയ അതേ ഈശ്വരൻ തന്നെ നിങ്ങൾക്കിന്ന് സന്തോഷവും നൽകും. നിങ്ങൾ ആഗ്രഹിച്ച കാര്യങ്ങള്‍ ഭംഗിയായി ചെയ്ത് തീർക്കാൻ സാധിക്കും. സംതൃപ്തി നിറഞ്ഞ ദിവസമാണ് ഇന്ന്.
മീനം: അധാര്‍മ്മികവൃത്തികളില്‍ ഏര്‍പ്പെടുന്നത് നിങ്ങളെ കുഴപ്പത്തില്‍ ചാടിക്കും. വാക്കും കോപവും നിയന്ത്രിക്കണം. ആരോഗ്യകാര്യങ്ങളില്‍ ശദ്ധിക്കുക. നിയമവിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടരുത്. ചികിത്സാചെലവുകള്‍ വർധിക്കാൻ സാധ്യത. അനാവശ്യ ചിന്തകള്‍ നിങ്ങളുടെ വ്യക്തി ജീവിതത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
മേടം: നിങ്ങളിന്ന് നിങ്ങളുടെ പ്രിയതമയെ പ്രീതിപ്പെടുത്താൻ ശ്രമിക്കും. തെറ്റിധാരണകള്‍ ബന്ധുക്കളോടും, സുഹൃത്തുക്കളോടുമുള്ള കാഴ്ചപ്പാടിൽ മാറ്റം വരുത്തും. വൈകുന്നേരത്തോടെ കാര്യങ്ങള്‍ അനുകൂലമായി കാണുന്നു. ഇന്ന് പുതിയ സുഹൃത്തുക്കളെ കണ്ടെത്തും. ഇത് മാനസിക സന്തോഷം നൽകും.
ഇടവം: സംഭവബഹുലമായ ദിവസമാണ് ഇന്ന്. വളരെ സങ്കീർണമായ പ്രശ്നങ്ങളും, പ്രതിസന്ധികളും ദിവസം മുഴുവനും നിറഞ്ഞു നിൽക്കുന്നു. എന്തായാലും, നിങ്ങള്‍ സ്ഥിരതയോടെ നിലകൊള്ളാൻ ശ്രമിക്കുകയും ശാന്തമായി മുന്നോട്ടു പോകുകയും വേണം.
മിഥുനം: ഹൃദയത്തോട് വളരെ ചേർന്നിരിക്കുന്ന കാര്യങ്ങളായിരിക്കും ഇന്ന് നിങ്ങൾ ചെയ്യുന്നത്. ചുറ്റുമുള്ളവരെ സഹായിക്കാൻ നിങ്ങൾ തീരുമാനിക്കും. നിങ്ങളുടെ ഈ മഹനീയമായ മനോഭാവം നിങ്ങൾക്ക് സമൂഹത്തിലുള്ള സ്ഥാനം ഉയർത്തുകയും, ഇത് നിങ്ങളുടെ ആത്മവിശ്വാസത്തെ വർധിപ്പിക്കുകയും ചെയ്യും.
കര്‍ക്കിടകം: അഹിതമായ കാര്യങ്ങളെ ഇന്ന് നിങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വരും. ഇതിൻ്റെ ഫലമായി നിങ്ങൾക്ക് വിഷമമുണ്ടായേക്കാം. എന്തായാലും നിങ്ങളുടെ പ്രാഗൽഭ്യം കൊണ്ട് നിങ്ങൾക്ക് ഇതിൽ നിന്നും പുറത്തുകടക്കാൻ സാധിക്കും. വിജയം അനായാസമായി നേടാൻ കഴിയുന്നതല്ല എന്നകാര്യം മനസിലാക്കുക. കഠിനാധ്വാനം ചെയ്യേണ്ടിവരും.