മലപ്പുറത്തോടുള്ള പോലീസിൻ്റെ മുൻവിധി അവസാനിപ്പിക്കണം: റസാഖ് പാലേരി

താനൂർ: കേരളത്തിലെ മറ്റ് ജില്ലകളെ പോലെ തന്നെയാണ് മലപ്പുറവും. പലതരം സാമൂഹ്യ നന്മകൾക്കൊപ്പം ചെറിയ തോതിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളും എല്ലായിടത്തെയും പോലെ മലപ്പുറത്തുമുണ്ട്.

എന്നാൽ വംശീയ മുൻവിധിയോടെ മലപ്പുറത്തെ ക്രിമിനൽ കേന്ദ്രമായി ചിത്രീകരിക്കാൻ ചില പോലീസ് മേധാവികൾ തന്നെ ശ്രമിക്കുന്നു. മറ്റ് ജില്ലകളിൽ സാധാരണ കേസെടുക്കുന്ന വിഷയങ്ങളിൽ പോലും മലപ്പുറത്ത് ക്രിമിനൽ കേസായി ചാർജ് ചെയ്യുന്നൂവെന്നത് പലരും ഉയർത്തിയ അഭിപ്രായമാണ്.

പോലീസ് മർദനത്തിൽ കൊല്ലപ്പെട്ട താമിർ ജിഫ്രി കേസടക്കം പോലീസ് വ്യാജമായി നിർമ്മിച്ചതാണെന്ന ആരോപണവും ഗൗരവമാർന്നതാണ്. കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ നടന്ന വിസ്ഡം സ്റ്റുഡൻസ് സമ്മേളനത്തിലടക്കം മുൻവിധിയോട് കൂടിയാണ് പോലീസ് ഇടപ്പെട്ടത്. മലപ്പുറത്തോടുള്ള ഇത്തരം വംശീയ മുൻവിധികൾ പോലീസ് അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. മലപ്പുറം മുൻ എസ് പി സുജിത് ദാസിൻ്റെ കാലത്ത് എടുത്ത സ്വർണ്ണക്കടത്തടക്കമുള്ള ക്രിമിനൽ കേസുകൾ പുനരന്വേഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആയിരക്കണക്കിന് പ്രവർത്തകർ അണിനിരന്ന ജാഥയിൽ ഒപ്പന, ദഫ്മുട്ട് ,നാസിക്ഡോൾ തുടങ്ങിയ പരിപാടികൾ ജാഥക്ക് കൊഴുപ്പേകി.

RK താനൂർ, ജംഷീർ താനാളൂർ, സൽമ തിരൂർ സോഷ്യൽ മീഡിയ കുട്ടി പാട്ടുകാർ എന്നിവരെ ആദരിച്ചു. പാർട്ടി മണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾ, വിവിധ പോഷക സംഘടനാ ഭാരവാഹികൾ പ്രസിഡൻ്റിനെ ഹാരമണിയിച്ച് സ്വീകരിച്ചു. മണ്ഡലം പ്രസിഡണ്ട് ഡോ. ജൗഹർ ലാൽ അദ്ധ്യക്ഷ്യം വഹിച്ചു. സംസ്ഥാന സെക്രടി പ്രേമാ ജി പിഷാരടി ഉദ്ഘാടനം ചെയ്തു. എസ് മുജീബ് റഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തി. രജിത മഞ്ചേരി, അഷ്റഫ് വൈലത്തൂർ എന്നിവര്‍ അഭിവാദ്യമർപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News