
മലപ്പുറം : ജില്ലയോടുള്ള വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി ജില്ല സെക്രട്ടേറിയേറ്റംഗം പി നസീഹയുടെ നേതൃത്വത്തിൽ മലപ്പുറം മണ്ഡലത്തിൽ ജനകീയ വിചാരണ ജാഥ സംഘടിപ്പിച്ചു. കോഡൂർ പഞ്ചായത്തിൽ നിന്ന് ആംരഭിച്ച ജാഥ ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഹയർ സെക്കൻഡറി മേഖലയിലെ സീറ്റ് അപര്യാപ്ത പരിഹരിക്കാൻ പ്രഫ. കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ സ്വീകരണങ്ങൾക്കു ശേഷം ജാഥ മലപ്പുറം കുന്നുമ്മലിൽ സമാപിച്ചു. സമാപന സമ്മേളനം വെൽഫയർപാർട്ടി ജില്ലാ സെക്രട്ടറി ജംഷീൽ അബൂബക്കർ ഉദ്ഘാടനം ചെയ്തു.
വിവിധ സ്ഥലങ്ങളിൽ ജാഥാ ക്യാപ്റ്റൻ പി. നസീഹ, ജില്ല ജനറൽ സെക്രട്ടറി അഡ്വ അമീൻ യാസിർ, ഫ്രറ്റേണിറ്റി ജില്ല വൈസ് പ്രസിഡന്റ് അജ്മൽ ഷഹീൻ,സെക്രട്ടറി സി.എച്ച് ഹംന, ജില്ല കമ്മിറ്റിയംഗങ്ങളായ ഷജറീന, ഷാരൂൺ അഹമ്മദ്,പി.കെ ഷബീർ, മുബീൻ മലപ്പുറം, മണ്ഡലം പ്രസിഡന്റ് കെ.എം ജസീം സയ്യാഫ്, പാർട്ടി മണ്ഡലം പ്രസിഡന്റ് അബ്ദുൽ ജലീൽ കോഡൂർ, എ സദറുദ്ധീൻ, ബാവ മാഷ്,കമ്മിറ്റിംഗങ്ങളായ ഷിറിൻ ഇർഫാൻ, ഹന്ന മൊറയൂർ, ബാസില, ഫഹീം പൂക്കോട്ടൂർ, ശിഫ, ജബിൻ അലി, ഷിറിൻ,എൻ.കെ , അൽത്താഫ്, ഷബീൽ എന്നിവർ സംസാരിച്ചു.
