
പുറം ജോലികളിൽ വ്യാപൃതരാവുന്നവർ, മത്സ്യതൊഴിലാളികൾ ഉൾപ്പെടെ മഴമൂലം തൊഴിൽ സാഹചര്യമില്ലാത്ത അനേകം സാധാരണക്കാർ ചുറ്റുമുണ്ടെന്നും അവരെ ചേർത്തുപിടിക്കാനും ആവുന്നത് ചെയ്യാനും സാധിക്കണമെന്നും ഉസ്താദ് പറഞ്ഞു. വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വെള്ളംകയറിയ തീരദേശ നിവാസികൾ, മണ്ണിടിഞ്ഞും മരം വീണും കഷ്ടപ്പെടുന്നവർ തുടങ്ങിയ പ്രയാസമനുഭവിക്കുന്നവരിലേക്ക് കാരുണ്യത്തിന്റെ കരങ്ങൾ നീട്ടുകയും സൗകര്യങ്ങൾ ചെയ്തുനൽകുകയും വേണം.
എസ് വൈ എസ് സാന്ത്വനം സംസ്ഥാനമെമ്പാടും ഹെൽപ് ലൈൻ ആരംഭിക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സജ്ജരായിട്ടുമുണ്ട്. സർക്കാർ സംവിധാനങ്ങളോടൊപ്പം എല്ലാവരും ഈ ദുരിതകാലത്ത് ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും സാന്ത്വന രംഗത്ത് മുന്നിട്ടിറങ്ങണമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കാന്തപുരം ഉസ്താദ് അഭ്യർഥിച്ചു.