അന്താരാഷ്ട്ര നാണയ നിധിയിൽ (ഐഎംഎഫ്) നിന്ന് പാക്കിസ്താൻ ഏകദേശം 1 ബില്യൺ ഡോളറിന്റെ (ഏകദേശം 8,500 കോടി രൂപ) പാക്കേജ് നേടി ഒരു മാസത്തിന് ശേഷം എഡിബിയില്‍ നിന്നും പാക്കിസ്താന് ധനസഹായം ലഭിക്കുന്നത് സാമ്പത്തിക സ്ഥിരതയിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ്.
പാക്കിസ്താന് വീണ്ടും സാമ്പത്തിക സഹായം ലഭിച്ചു. ഏഷ്യൻ വികസന ബാങ്കാണ് (എഡിബി) പാക്കിസ്താന് 800 മില്യൺ ഡോളർ (ഏകദേശം 6,600 കോടി രൂപ) സാമ്പത്തിക സഹായം അനുവദിച്ചത്. കഴിഞ്ഞ മാസം അന്താരാഷ്ട്ര നാണയ നിധിയിൽ (ഐഎംഎഫ്) നിന്ന് അവര്‍ക്ക് 1 ബില്യൺ ഡോളർ പാക്കേജ് ലഭിച്ചിരുന്നു.
ഈ സഹായത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. പാക്കിസ്താന് സാമ്പത്തിക സഹായം നൽകുന്നത് അപകടകരമാണെന്ന് ഇന്ത്യ എഡിബിക്ക് വ്യക്തമായി മുന്നറിയിപ്പ് നൽകിയിരുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തീവ്രവാദത്തിന് ധനസഹായം നൽകുന്നതിൽ പാക്കിസ്താൻ ദീർഘകാല ചരിത്രമുള്ളവരാണെന്നും, അത്തരം ഏതൊരു സഹായവും ദുരുപയോഗം ചെയ്യപ്പെടാമെന്നും ഇന്ത്യ പറഞ്ഞു.
ഇന്ത്യയുടെ ഏറ്റവും വലിയ ആശങ്ക പാക്കിസ്താൻ ഈ വിദേശ വായ്പകൾ രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയല്ല, മറിച്ച് സൈനിക ചെലവുകൾക്കായി ഉപയോഗിച്ചേക്കാം എന്നതാണ്. പാക്കിസ്താന്റെ സാമ്പത്തിക സ്ഥിതി ഇതിനകം തന്നെ വളരെ മോശമാണ്, അവിടെ നികുതി വരുമാനം ജിഡിപിയുടെ 13% ൽ നിന്ന് 9.2% ആയി കുറഞ്ഞു.
പാക്കിസ്താന്റെ സമ്പദ്‌വ്യവസ്ഥ നിലവിൽ വളരെ ദുർബലമാണെന്നും അതിന് നൽകുന്ന ഏതൊരു സഹായവും ശാശ്വത പരിഹാരമാകില്ലെന്നും ഇന്ത്യ വാദിച്ചു. പകരം, അത് ഭാവിയിൽ കൂടുതൽ വായ്പകൾ എടുക്കുന്ന ശീലം സൃഷ്ടിക്കും, ഇത് അവരുടെ സ്ഥിതി കൂടുതൽ വഷളാക്കും.
എഡിബിയുടെ ഈ തീരുമാനം അന്താരാഷ്ട്ര തലത്തിലും ചർച്ചാ വിഷയമായി മാറിയിട്ടുണ്ട്. പാക്കിസ്താൻ ഈ പണം വികസനത്തിനായി ഉപയോഗിക്കുമോ, അതോ വീണ്ടും സൈനിക, ഭീകരതയുമായി ബന്ധപ്പെട്ട ചെലവുകൾക്കായി ചെലവഴിക്കുമോ എന്നത് ഒരു വലിയ ചോദ്യമായി തുടരുന്നു.