ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് സന്തോഷത്തിന്‍റെ ദിവസമായിരിക്കും. മറ്റുള്ളവരില്‍ നിന്നും ഏറെ പ്രശംസ ലഭിക്കും. ജോലി ലഭിച്ചിട്ടില്ലാത്തവര്‍ക്ക് ഇന്ന് അത് ലഭിക്കും. നിങ്ങളുടെ കുടുംബത്തിന്‍റെയും ജീവിത പങ്കാളിയുടെയും ശ്രമഫലമായിട്ടായിരിക്കും ജോലി ലഭിക്കുക. സന്തോഷത്തോടെ ജോലിയില്‍ പ്രവേശിക്കാം. യാതൊരു തടസങ്ങളും ഇന്നുണ്ടാകില്ല.
കന്നി: ഇന്ന് നിങ്ങള്‍ക്കൊരു നല്ല ദിവസമായിരിക്കും. ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഇന്ന് നിങ്ങള്‍ പ്രയത്നിക്കും. തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള നിങ്ങളുടെ കഴിവിനെ മറ്റുള്ളവര്‍ പ്രശംസിക്കും. സാമ്പത്തിക ചെലവുകള്‍ അധികരിക്കാതെ ശ്രദ്ധിക്കണം.
തുലാം: ഏറ്റെടുത്ത മുഴുവന്‍ ജോലിയും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇന്ന് ഏത് ജോലി ചെയ്‌താലും വളരെ വേഗത്തിലും കൃത്യതയോടെയും അത് പൂര്‍ത്തീകരിക്കാന്‍ സാധിക്കും. നിങ്ങളുടെ മികവാര്‍ന്ന ജോലിക്ക് പ്രശംസകള്‍ തേടിയെത്തും. ഇന്നത്തെ ദിവസം പൂര്‍ണമായും നിങ്ങള്‍ പ്രയോജനപ്പെടുത്തുക.
വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് വളരെ സംഭവ ബഹുലമായ ദിനമായിരിക്കും. മുതിര്‍ന്നവരില്‍ നിന്നും ഉപദേശം തേടേണ്ടതായി വരും. സഹപ്രവര്‍ത്തകര്‍ സഹകരണ മനോഭാവത്തോടെ നിങ്ങളോട് പെരുമാറും. നിയമപരമായ ബുദ്ധിമുട്ടുകള്‍ തരണം ചെയ്‌താണ് മുന്നോട്ട് നീങ്ങുന്നതെന്ന് ഉറപ്പാക്കുക.
ധനു: ആരോഗ്യത്തില്‍ ഇന്ന് നിങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തുക. ആസൂത്രണം ചെയ്‌ത പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ ഇന്ന് നിങ്ങള്‍ വിജയിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. തീര്‍ഥാടനത്തിനും യോഗം കാണുന്നു. ഒരു ബന്ധു വീട്ടിലെ പരിപാടിയില്‍ പങ്കെടുക്കും. ബന്ധുക്കളുമായി സന്തോഷകരമായ ഒത്തുചേരലിന് സാധ്യത. ദാമ്പത്യജീവിതം ഏറെ സന്തുഷ്‌ടിയും സമാധാനവും നല്‍കും. ഇന്ന് നിങ്ങളുടെ പെരുമാറ്റം സ്ഥിരതയുള്ളതാകും. സാമൂഹത്തില്‍ പേരും പ്രശസ്‌തിയും വര്‍ധിക്കും.
മകരം: ഇന്ന് ഓരോ ചുമതലയിലും നിങ്ങളുടെ ശ്രദ്ധ വേണം. തൊഴില്‍ രംഗത്ത് ആവശ്യമായ സഹായം നിങ്ങൾക്ക് ലഭിക്കും. വരുമാനത്തില്‍ കവിഞ്ഞ ചെലവുണ്ടാകാം. മതപരവും സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുന്നത് ചെലവുകള്‍ കൂടുതലാക്കും. ആരോഗ്യപ്രശ്‍നങ്ങള്‍ നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. പുത്രന്മാരുമായോ ബന്ധുക്കളുമായോ കലഹമുണ്ടാകാം. ഇന്ന് വിജയമുണ്ടാവാന്‍ കഠിനാധ്വാനം തന്നെ വേണ്ടിവരും. ഉത്‌കണ്ഠ ബുദ്ധിമുട്ടിച്ചേക്കാം. അപകട സാധ്യതയുള്ളതിനാല്‍ കരുതിയിരിക്കുക.
കുംഭം: പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ ഇന്ന് നല്ല ദിവസമാണ്. സർക്കാർ ജോലിയായാലും ബിസിനസായാലും ഇന്ന് നിങ്ങള്‍ തൊഴിലില്‍ നേട്ടമുണ്ടാക്കും. സ്നേഹിതര്‍ ഇന്ന് നിങ്ങളെ പുതിയ ദൗത്യങ്ങളേല്‍പ്പിക്കും. ഇന്ന് നിങ്ങൾക്ക് ദൈവത്തിന്‍റെ അനുഗ്രഹമുണ്ടാകും. സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്‌തി വര്‍ധിക്കും. കുടുംബത്തില്‍ നിന്നും നല്ല വാര്‍ത്തകള്‍ വന്നുചേരും. വിവാഹാലോചനകള്‍ക്ക് നല്ല ദിവസമാണിന്ന്. ഒരു ഉല്ലാസ യാത്രക്കും സാധ്യത.
മീനം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമല്ല. ചില നെഗറ്റീവ് ചിന്തകള്‍ നിങ്ങളുടെ മനസിനെ അലട്ടും. ഇന്ന് ചില ബാഹ്യ സ്വാധീനങ്ങളിലൂടെ നിങ്ങളിൽ അശുഭാപ്‌തി ചിന്തകൾ വരാനുള്ള സാധ്യത കൂടുതലാണ്. ലക്ഷ്യത്തിലെത്താന്‍ തീരുമാനിച്ച് പ്രവര്‍ത്തിക്കും.
മേടം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമല്ല. ഒരു മംഗള കര്‍മത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിക്കും. എന്നാല്‍ ശാരീരിക പ്രയാസങ്ങള്‍ കാരണം പരിപാടിക്ക് പോകാന്‍ തോന്നാതിരിക്കാം. ജോലി സ്ഥലത്ത് നിന്നോ കുടുംബത്തില്‍ നിന്നോ പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരാം. നിങ്ങളുടെ കോപത്തെ നിയന്ത്രിക്കുക. ഇല്ലെങ്കില്‍ അത് കാരണം നിങ്ങള്‍ ദുഃഖിക്കേണ്ടി വരും.
ഇടവം: ഇന്ന് നിങ്ങള്‍ക്ക് ഒട്ടും ഗുണകരമാകണമെന്നില്ല. രാവിലെ മുതല്‍ ഉന്മേഷക്കുറവ് അനുഭവപ്പെടാം. മേലുദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും നിങ്ങളുടെ ജോലി ഭാരം കൂട്ടും. ഇന്ന് നടത്തുന്ന യാത്രയും ഫലവത്താകില്ല. ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധിക്കുക. പുതിയ കാര്യങ്ങളൊന്നും ഇന്ന് തുടങ്ങാതിരിക്കുക. ധ്യാനം ചെയ്യുന്നത് മനസിന് സമാധാനം പകരും.
മിഥുനം: നിങ്ങളുടെ ഇന്നത്തെ ഇടപാടുകളിലും വിൽപ്പനയിലും ഇന്ന് എതിരാളികളെ വെല്ലുവിളിക്കും. മറ്റുള്ളവരെ പരിഗണിക്കുക. പ്രവര്‍ത്തിയുടെ ഫലം ലഭിക്കാന്‍ ക്ഷമയോടെ കാത്തിരിക്കുക. ഇതുവരെ പ്രണയിച്ചിട്ടില്ലാത്തവര്‍ കൂടെ കൂട്ടാൻ ഒരാളെ കണ്ടെത്തിയേക്കാം.
കര്‍ക്കടകം: ഇന്ന് നിങ്ങള്‍ വളരെ സൗമ്യ ശീലനായിരിക്കും. മറ്റുള്ളവരോട് നന്നായി പെരുമാറും. എന്നാല്‍ എല്ലാ ദിവസവും ഇങ്ങനെയാകണമെന്നില്ല. ദിവസത്തിന്‍റെ അവസാനം മറ്റുള്ളവരോടുള്ള നിങ്ങളുടെ സമീപനം മോശമായിരിക്കും.
