വെണ്ടയ്ക്ക വറുത്തത്

ആവശ്യമുള്ള സാധനങ്ങൾ:
• വെണ്ടയ്ക്ക 250 ഗ്രാം (കുരു കളഞ്ഞു കനം കുറച്ച് നീളത്തിൽ അരിഞ്ഞത്)
• കടല മാവ് 2 ടേബിൾസ്പൂൺ
• അരിപ്പൊടി 1 ടേബിൾസ്പൂൺ
• മുളക് പൊടി 1-1 1/ 4 ടീസ്‌പൂൺ
• മഞ്ഞൾ പൊടി 1/ 4 ടീസ്പൂൺ
• ഗരംമസാല 1/ 4 ടീസ്പൂൺ
• ചാട്ട് മസാല 3/ 4-1 ടീസ്പൂൺ
• ഉപ്പ് ആവശ്യത്തിന്
• എണ്ണ വറുക്കാൻ ആവശ്യമുള്ളത്

തയ്യാറാക്കുന്ന വിധം:
– വെണ്ടയ്ക്ക നന്നായി കഴുകി ഒരു പേപ്പർ ടവ്വൽ കൊണ്ട് വള്ളം എല്ലാം ഒപ്പിയെടുക്കുക.
– ഞെട്ട് കളഞ്ഞ ശേഷം ഓരോന്നും കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കുക (കുരു കളയണം).
– ഇതിലേക്ക് ആദ്യം മഞ്ഞൾപ്പൊടി, മുളക്പൊടി, ഉപ്പ്, ഗരം മസാല, ചാട്ട് മസാല എന്നിവ ചേർത്ത്‌ മിക്സ് ചെയ്തെടുക്കുക (വെള്ളം ഒട്ടും ചേർക്കരുത്).
– ശേഷം 2 ടേബിൾസ്പൂൺ കടലമാവും ഒരു ടേബിൾ സ്പൂൺ അരിപ്പൊടിയും ചേർക്കുക. ഇതും അരിഞ്ഞെടുത്ത വെണ്ടയ്ക്കയിൽ നന്നായി പിടിക്കണം. ഒരു 15 മിനിറ്റ് മാറ്റി വെയ്ക്കുക (ഫ്രിഡ്ജിൽ വയ്‌ക്കേണ്ട).
– 15 മിനുട്ടിന് ശേഷം എണ്ണയിൽ നല്ല കരുകരുപ്പായി വറുത്ത്‌ കോരുക (വളരെ വേഗത്തിൽ തന്നെ മൊരിഞ്ഞു വരും. കരിഞ്ഞു പോകാതെ പ്രത്യേകം ശ്രദ്ധിക്കണം). ഓരോ ലോട്ടുകളായി വറുത്തെടുത്ത്‌ പേപ്പർ ടവ്വലിലേക്ക് മാറ്റുക. ഏറെ നേരം നല്ല ക്രിസ്പിയായി തന്നെ ഇരുന്നോളും.

ശ്രീജ

Print Friendly, PDF & Email

Leave a Comment

More News