കൊല്ലം പ്രവാസി അസോസിയേഷൻ – മുഹറക്ക് ഏരിയ സമ്മേളനം

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ മുഹറക്ക് ഏരിയ സമ്മേളനം മുഹറക്ക് അൽഒസ്ര റസ്റ്റോറന്റ് ഹാളിൽ വച്ച് നടന്നു. ഏരിയാ സെക്രട്ടറി എം. കെ. അഭിലാഷ് അദ്ധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം, മുഹറക്ക് ഏരിയ കോഓർഡിനേറ്റർ ഹരി എസ്. പിള്ള ഉദ്ഘാടനം ചെയ്തു.

ഏരിയാ സെക്രട്ടറി എം.കെ. അഭിലാഷ് ഏരിയാ റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് ഹരി എസ് പിള്ള നേതൃത്വം നൽകി. കെ പി എ ട്രഷറർ രാജ് കൃഷ്ണൻ വരണാധികാരിയായി 2022 – 2024 ലേക്കുള്ള ഏരിയാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു. ഏരിയ പ്രസിഡന്റ് ഷഹീൻ മഞ്ഞപ്പാറ, വൈസ് പ്രസിഡന്റ് സജീവ് ഫിലിപ്പ്, സെക്രട്ടറി രാഗിൽ ആർ. എൽ, ജോയിന്റ് സെക്രട്ടറി ഓമനക്കുട്ടന്‍ പിള്ള, ട്രഷറർ അജി അനിരുദ്ധൻ എന്നിവരെ തെരഞ്ഞെടുത്തു.

എം.കെ. അഭിലാഷ്നേ കൊല്ലം പ്രവാസി അസോസിയേഷൻ ട്രഷറർ രാജ് കൃഷ്ണൻ കേന്ദ്ര കമ്മിറ്റി പ്രതിനിധിയായി തിരഞ്ഞെടുത്ത വിവരം അറിയിച്ചു. ഏരിയ ജോയിന്റ് സെക്രട്ടറി രാഗിൽ ആർ.എൽ. സ്വാഗതമാശംസിച്ച സമ്മേളനത്തിനു നിയുക്ത ഏരിയാ ട്രഷറർ അജി അനിരുദ്ധൻ നന്ദി രേഖപ്പെടുത്തി.

Print Friendly, PDF & Email

Leave a Comment

More News