നേന്ത്രപ്പഴം പുളിശ്ശേരി (അടുക്കള)

ആവശ്യമുള്ള ചേരുവകള്‍:
• പഴുത്ത ഏത്തപ്പഴം/നേന്ത്രപ്പഴം – 2 എണ്ണം (ഇടത്തരം കഷ്ണങ്ങളാക്കി നുറുക്കിയത്)
• മഞ്ഞൾ പൊടി – 1/ 4 ടീസ്പൂൺ
• മുളക് പൊടി – 1 ടീസ്പൂൺ
• ഉപ്പ് – ആവശ്യത്തിന്
• ശർക്കര – ഒരു വലിയ കഷ്ണം
• വെള്ളം – ഒന്നര കപ്പ്
• പച്ചമുളക് കീറിയത് – 3 എണ്ണം

അരപ്പ് തയ്യാറാക്കാൻ:
• നാളികേരം – 1 1/4 കപ്പ്
• തൈര് – 1 കപ്പ്
• ചെറിയ ഉള്ളി – 2 എണ്ണം
• പച്ചമുളക് – 3 എണ്ണം
• കുരുമുളക് – 1/ 2 മുതൽ 3/4 ടീസ്പൂൺ വരെ
• വെള്ളം – 1 കപ്പ്

താളിക്കാൻ:
• വെളിച്ചെണ്ണ – 2 1/2 ടേബിൾ സ്പൂൺ
• കടുക് – 1/2 ടീസ്പൂൺ
• ഉലുവ – 1/4 ടീസ്പൂൺ
• വേപ്പില – ഒരു തണ്ട്
• ഉണക്ക മുളക് – 3 എണ്ണം

തയ്യാറാക്കുന്ന വിധം:
– പഴുത്ത ഏത്തപ്പഴം മഞ്ഞൾപൊടിയും മുളക് പൊടിയും ഉപ്പും ശർക്കരയും പച്ചമുളക് കീറിയതും വേപ്പിലയും ആവശ്യത്തിന് വെള്ളവും ചേർത്ത് ഒരു മൺചട്ടിയിലോ പാത്രത്തിലോ തുറന്നു വെച്ച് വേവിച്ചെടുക്കുക (കുക്കറിൽ വേവിക്കേണ്ട ആവശ്യമില്ല പഴം വേഗം വെന്തു കിട്ടും). പഴം നന്നായി വെന്തു എന്നുറപ്പു വരുത്തണം (ഉടഞ്ഞു പോകരുത്). ഏതാണ്ട് 10 മിനിറ്റിന് താഴെ സമയമേ വെന്തു വരൻ ആവശ്യമുള്ളു.

– ഇനി മിക്സിയുടെ ജാറിലേക്ക് നാളികേരവും പച്ചമുളകും ചെറുള്ളിയും കുരുമുളകും തൈരും വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കണം (നാളികേരം 3/4 ഭാഗത്തോളം അരഞ്ഞുവന്നതിന് ശേഷം തൈര് ചേർത്ത് കൊടുക്കുക).

– ഈ അരപ്പ് വേവിച്ചു വച്ചിരിക്കുന്ന പഴവുമായി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ കൂട്ട് നന്നായി വെന്തു തിളച്ചു വന്നാൽ താളിച്ചെടുക്കാം (അരപ്പിന്റെ പച്ചമണം മാറും വരെ തിളപ്പിക്കുക). വല്ലാതെ കട്ടി കൂടുകയാണെങ്കില്‍ ആവശ്യത്തിന് ചൂട് വെള്ളം ചേർത്ത് മയപ്പെടുത്തി എടുക്കാം.

– അവസാനം വെളിച്ചെണ്ണയിൽ കടുകും ഉലുവയും വേപ്പിലയും ഉണക്കമുളകും കൂടി താളിച്ചൊഴിച്ചാൽ പഴം പുളിശ്ശേരി തയ്യാർ.

ശ്രീജ

Print Friendly, PDF & Email

Leave a Comment

More News