“ആണവ നിർവ്യാപന വിഷയത്തിൽ റഷ്യ വളരെ ജാഗ്രത പുലർത്തുന്നുണ്ട്. അതുകൊണ്ട് അതേക്കുറിച്ചുള്ള വാചാടോപത്തിൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഞങ്ങൾ മുന്നറിയിപ്പ് നല്‍കുന്നു,” ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് തിങ്കളാഴ്ച മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, ആണവ വാചാടോപത്തിൽ ജാഗ്രത പാലിക്കണമെന്ന് ട്രംപിന് റഷ്യ മുന്നറിയിപ്പ് നൽകി. ആണവ നിർവ്യാപന വിഷയത്തിൽ റഷ്യ വളരെ ജാഗ്രത പുലർത്തുന്നുണ്ടെന്നും, അതേക്കുറിച്ചുള്ള വാചാടോപത്തിൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഞങ്ങൾ മുന്നറിയിപ്പ് നല്‍കുകയാണെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് തിങ്കളാഴ്ച മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
മെദ്‌വദേവുമായുള്ള ഓൺലൈൻ തർക്കത്തെത്തുടർന്ന് റഷ്യയ്ക്ക് സമീപം രണ്ട് ആണവ അന്തർവാഹിനികൾ വിന്യസിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷമാണ് റഷ്യയുടെ പ്രതികരണം. നിലവിൽ റഷ്യയുടെ സുരക്ഷാ കൗൺസിലിന്റെ ഡെപ്യൂട്ടി ചെയർമാനായ മെദ്‌വദേവ്, “അന്തിമ ഭീഷണി” കളിക്കുന്നതിനെതിരെ ട്രംപിന് മുന്നറിയിപ്പ് നൽകി. ഓരോ പുതിയ അന്ത്യശാസനവും “ഭീഷണിയും യുദ്ധത്തിലേക്കുള്ള ഒരു ചുവടുവെപ്പുമാണെന്ന്” മെദ്‌വദേവ് തന്റെ എക്സ് പോസ്റ്റിൽ പറഞ്ഞു.
ഉക്രെയ്‌നിൽ വെടിനിർത്തൽ നടത്തുന്നതിനുള്ള 50 ദിവസത്തെ സമയപരിധി “10 മുതൽ 12 ദിവസം വരെ” ആയി ട്രംപ് കുറച്ചതിന് ശേഷമാണ് മെദ്‌ദേവ് അഭിപ്രായം പറഞ്ഞത്. സ്‌കോട്ട്‌ലൻഡ് സന്ദർശനത്തിനിടെ, പുടിനോടുള്ള “നിരാശ” കാരണം താൻ സമയപരിധി കുറച്ചതായി ട്രംപ് പറഞ്ഞിരുന്നു. “റഷ്യയുടെ മുൻ പ്രസിഡന്റും നിലവിൽ സുരക്ഷാ കൗൺസിലിന്റെ ഡെപ്യൂട്ടി ചെയർമാനുമായ ദിമിത്രി മെദ്‌വദേവിന്റെ വളരെ പ്രകോപനപരമായ പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ, ഈ മണ്ടത്തരവും പ്രകോപനപരവുമായ പ്രസ്താവനകൾ വെറും പ്രസ്താവനകളായി തുടരുന്നില്ലെന്ന് ഉറപ്പാക്കാൻ രണ്ട് ആണവ അന്തർവാഹിനികൾ ഉചിതമായ മേഖലകളിൽ വിന്യസിക്കാൻ ഞാൻ ഉത്തരവിട്ടു,” ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി.
