
സ്വാതന്ത്ര്യം നിഷേധിക്കുന്ന വ്യവസ്ഥിതികളോട് പൊരുതിക്കൊണ്ടേയിരിക്കണമെന്ന ഓര്‍മ്മപ്പെടുത്തലാണ് ഓരോ സ്വാതന്ത്ര്യ ദിനവുമെന്ന് പ്രവാസി വെല്‍ഫെയര്‍ വിവിധ ജില്ലാക്കമറ്റികള്‍ക്ക് കീഴില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന സദസ്സ് അഭിപ്രായപ്പെട്ടു. നാനാത്വത്തില്‍ ഏകത്വമാണ് നമ്മുടെ ഇന്ത്യയുടെ കാമ്പ്. ഈ വൈവിദ്യമാണ് നമ്മുടെ ദേശീയതയും. ഈ ഐക്യവും സാഹോദര്യബോധവും വിദ്വേഷം കലര്‍ത്തി തകര്‍ക്കാനാണ് വിദ്വേഷ രാഷ്ട്രീയക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. രാഷ്ട്ര ശില്പികള്‍ വിഭാവന ചെയ്ത സഹവര്‍ത്തിത്വത്തിന്റെ സുന്ദരമായ ഇന്ത്യ രൂപപ്പെടുത്താനും ഭരണഘടന സം രക്ഷിക്കാനും നമുക്ക് ബാധ്യതയുണ്ട്. ഒരു രാജ്യം, ഒരു ഭാഷ, ഒരു സംസ്കാരം എന്നത് ബഹുസ്വരതയെ അംഗീകരിക്കാത്ത വംശീയ ശക്തികളുടെ കാഴ്ചപ്പാടാണ്. സ്വതന്ത്ര ജനാധിപത്യ രാജ്യം പൗരനു ഒന്നാമതായി ഉറപ്പ് നല്‍കുന്നതാണ് പൗരത്വം. ഒരു വ്യക്തിയുടെ അവകാശവും സ്വാതന്ത്ര്യവും നിര്‍ണ്‍നയിക്കുന്നത് പൗരത്വത്തിന്റെ അടിസ്ഥാനത്തിലാണ്. ജാതിയും മതവും പൗരത്വത്തിന്റെ മാനദണ്ഢമല്ല. എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാണ് ഇന്ത്യയുടെ ആത്മാവ്. വംശീയതയുടെ പേരില്‍ പൗരത്വം റദ്ദാക്കുന്നതും ആളുകളെ പുറന്തള്ളുന്നതും ഇന്ത്യന്‍ ജനത അംഗീകരിക്കില്ലെന്നും സദസ്സില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
തൃശ്ശൂര്‍ ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന സദസ്സ് സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് മാള, ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ വാഹദ്, ജനറല്‍ സെക്രട്ടറി ഉമര്‍ കളത്തിങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കോഴിക്കോട് ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന സദസ്സ് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സാദിഖലി ഉദ്ഘാടനം ചെയ്തു. ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് സൈനുദ്ദീന്‍ ചെറുവണ്ണൂര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗങ്ങളായ മുഹമ്മദ് റാഫി, മഖ്ബൂല്‍ അഹമ്മദ്, ജില്ലാ ജനറല്‍ സെക്രട്ടറി നജ്മല്‍ തുണ്ടിയില്‍, അംജദ് കൊടുവള്ളി, അസ്‌ലം വടകര, തസ്നീം വാണിമേല്‍, നൗഷാദ് കൊടുവള്ളി, നൗഷാദ് പാലേരി, ആദില്‍ ഓമശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. പാലക്കാട് ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന സദസ്സില്‍ യാസര്‍ അറഫാത്ത് മുഖ്യ പ്രഭാഷണം നടത്തി ജില്ലാ പ്രസിഡണ്ട് മുഹ്സിന്‍ അദ്ധ്യക്ഷത വഹിച്ചു. പരിപാടികളുടെ ഭാഗമായി ദേശഭക്തി ഗാനം, മധുര വിതരണം, പ്രതിജ്ഞ, പതാക ഉയർത്തൽ തുടങ്ങിയവ നടന്നു.
Video link:- https://we.tl/t-
