ഐപിസി ആലത്തൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ ടി പി പൗലോസ് അന്തരിച്ചു

തൃശൂർ: ഐ.പി.സി സീനിയർ ശുശ്രൂഷകനും ആലത്തൂർ സെന്റർ മിനിസ്റ്ററുമായ പട്ടിക്കാട് താണിക്കാട്ട് പാസ്റ്റർ ടി. പി. പൗലോസ് (79) അന്തരിച്ചു.

തൃശൂർ ഈസ്റ്റ്‌ സെന്റർ മുൻ ശുശ്രുഷകനായിരുന്നു.

സംസ്കാരം ഓഗസ്റ്റ് 19 ചൊവ്വാഴ്ച രാവിലെ 9 ന് ഐ.പി.സി ആൽപ്പാറ ഹെബ്രോൻ സഭാ ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം 1.30 ന് കരിപ്പക്കുന്ന് സെമിത്തേരിയിൽ.

ഭാര്യ ഏലിയാമ്മ മൂവാറ്റുപുഴ വാളകം കൂട്ടാലിൽ കുടുംബാഗമാണ്.

മക്കൾ : ഗ്ലോറി, ഷേർളി, ലിസ്സി എല്ലാവരും (യു.എസ്. എ )

മരുമക്കൾ: ബേബി ജോൺ, ബോബി സാമുവേൽ, ജിബി ജോൺ (എല്ലാവരും യു.എസ്എ).

കൊച്ചുമക്കൾ: ജോ, ബെൻജി, സാറ, ജെയ്സൻ, ദിയ

തൃശൂരിലെ ആരംഭകാല പെന്തക്കോസ്ത് പ്രവർത്തകനും തൃശൂർ സെൻ്ററിൻ്റെ മുഖ്യശില്പിയും ദീർഘവർഷങ്ങൾ അവിഭക്ത സെൻ്റർ പാസ്റ്ററുമായിരുന്ന പാസ്റ്റർ ടി.പി.പോളിൻ്റെ മകനാണ് പാസ്റ്റർ ടി.പി. പൗലോസ്.

Leave a Comment

More News