ബിജെപിയുടെ വോട്ട് കൊള്ള രാജ്യത്തെ പിടിച്ചടക്കാനുള്ള സംഘപരിവാർ അജണ്ട: നാഷണൽ യൂത്ത് ലീഗ് കേരള

കോഴിക്കോട് : തെരെഞ്ഞെടുപ്പ് കമ്മീഷനെ മുൻ നിർത്തി പുതിയ ന്യായ വാദങ്ങൾ ചമച്ച് രാജ്യത്തെ ന്യുനപക്ഷങ്ങൾ ഉൾപ്പെടെ ലക്ഷക്കണക്കിന് പൗരന്മാരുടെ വോട്ടുകൾ ഒഴിവാക്കുകയും , ഒപ്പം തന്നെ ബിജെപി ക്ക് ജയിക്കാൻ പാകത്തിൽ മേൽവിലാസങ്ങളോ വ്യക്തിഗത വിവരങ്ങളോ ഇല്ലാതെ വോട്ടുകൾ ചേർക്കുകയും ചെയ്‌ത്‌ കൊണ്ടുള്ള തട്ടിപ്പുകൾ രാജ്യത്തെ പിടിച്ചടക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും ഈ വോട്ട് കൊള്ളക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ ഉയരണമെന്നും നാഷണൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

ഇന്ത്യാ മുന്നണിയും രാജ്യത്തെ മതനിരപേക്ഷ സംവിധാനങ്ങളും കക്ഷിരാഷ്ട്രീയ ഭേദമന്യേ ബിജെപിയുടെ വോട്ട് കൊള്ളക്കെതിരെ രംഗത്തു വരുന്നത് രാജ്യത്തിൻറെ നിലനിൽപ്പ് ആഗ്രഹിക്കുന്നവർക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്.
കേരളത്തിൽ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സുരേഷ്‌ഗോപിയുടെ വിജയം കള്ളവോട്ടിന്റെ ഭാഗമാണെന്നും, ബിജെപിയുടെ വർഗീയ ധ്രുവീകരണ രാഷ്ട്രീയ ഇടപെടൽ സംബന്ധിച്ച് ഇടതുമുന്നണി നേരത്തെ ഇക്കാര്യങ്ങൾ പറഞ്ഞപ്പോൾ കോൺഗ്രസ്സ് ഉൾപ്പെടെയുള്ളവരുടെ നിഷേധാത്മക സമീപനത്തിന്റെ പരിണിത ഫലമാണ് സംസ്ഥാനത്തെ ജനങ്ങളെ വാനരന്മാർ എന്നധിക്ഷേപിച്ച ഗോപിയുടെ ബോധം നഷ്ടപ്പെട്ട ജല്പനങ്ങൾ എന്നും നാഷണൽ യൂത്ത് ലീഗ് സംസഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു.

സംസ്ഥാന പ്രസിഡണ്ട് ഫാദിൽ അമീൻ, ജനറൽ സെക്രട്ടറി റഹീം ബണ്ടിച്ചാൽ, ട്രഷറർ കെ.വി.അമീർ, സെക്രട്ടേറിയറ്റ് അംഗങ്ങളായ അഷ്റഫ് പുതുമ, ഷംസീർ കൈതേരി, സഹീർ കണ്ണൂർ, റൈഹാൻ പറക്കാട്ട്, ഷമീർ ബാലുശ്ശേരി, ജെയിൻ ജോസ്, നൗഫൽ തടത്തിൽ, ഷംസാദ് മട്ടത്തൂർ, അഡ്വ. ഷെയ്ഖ് ഹനീഫ്, അബ്ദുൾസത്താർ എന്നിവർ സംസാരിച്ചു

Leave a Comment

More News