പാലക്കാട്: യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷനും പാലക്കാട് എം എൽ എ യുമായ രാഹുൽ മാങ്കൂകൂട്ടത്തിനു നേരെയുള്ള വെളിപ്പെടുത്തലുകൾ തെളിവുകൾ സഹിതം പുറത്തുവരുമ്പോൾ ജനങ്ങളുടെയും പ്രവർത്തകരുടെയും കണ്ണിൽ പൊടിയിടാൻ വേണ്ടി എന്തെങ്കിലും ഗിമ്മിക്കുകൾ കാണിച്ച് ഇടതുപക്ഷത്തിന് നേരെ പ്രത്യാരോപണം ഉന്നയിക്കുന്നതിനപ്പുറം യൂത്ത് കോൺഗ്രസ്സിന്റെ അദ്ധ്യക്ഷ സ്ഥാനത്തു നിന്നും ജനങ്ങൾ തെരെഞ്ഞെടുത്ത എംഎൽഎ പദവിയിൽ നിന്നുകൂടി രാഹുൽ മാങ്കൂട്ടത്തെ രാജിവെപ്പിക്കാൻ കോൺഗ്രസ് തയ്യാറാവണമെന്നും, യുഡിവൈഎഫ് സംസ്ഥാനത്തെ യുവജനങ്ങൾക്ക് അപമാനമാണെന്നും നാഷണൽ യൂത്ത് ലീഗ് പാലക്കാട് ജില്ലാ എക്സിക്യുട്ടീവ് വ്യക്തമാക്കി.
യോഗത്തിൽ സംസ്ഥാന ട്രഷറർ കെ.വി.അമീർ, ജില്ലാ പ്രസിഡന്റ് ശിഹാബ് മൈലമ്പാടം, ജനറൽ സെക്രട്ടറി സുൽഫിക്കർ എ.പി , ട്രഷറർ അബ്ദുല്ല ഷൊർണൂർ, കമ്മിറ്റി അംഗങ്ങളായ പി.വി.ഇക്രാം, ഷെഫീഖ് കെ, ഷാദിൻ.ടി എന്നിവർ സംസാരിച്ചു.
