രാഹുൽ മാങ്കൂട്ടം യുവജന പ്രസ്ഥാനങ്ങൾക്ക് അപമാനം: നാഷണൽ യൂത്ത് ലീഗ്

മലപ്പുറം: യൂത്ത് കോൺഗ്രസ് സംഘടന പദവി ദുരുപയോഗപ്പെടുത്തി യുവതികളുമായി അനാശാസ്യ പ്രവർത്തനത്തിൽ
ഏർപ്പെട്ടതിന് ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടം കേരളത്തിലെ യുവജന പ്രസ്ഥാനങ്ങൾക്കാകെ അപമാനം ഉണ്ടാക്കിയിരിക്കയാണ്.

പൊതുപ്രവർത്തകർ ജീവിതത്തിൽ കൂടുതൽ ജാഗ്രതയോടെ പാലിക്കേണ്ട വ്യക്തി വിശുദ്ധി തൊട്ടു തീണ്ടാത്തയാളാണ് സംസ്ഥാന യൂത്ത് കോൺഗ്രസ് പദവിയിലുണ്ടായ രാഹുലെന്നത് ആശ്ചര്യകരമാണ്. രാഹുലിനെ പോലുള്ള ഒരാളെ നിയമസഭ കക്ഷി അംഗമായി ചുമക്കേണ്ട ഗതികേടിലാണ് കേരളത്തിലെ കോൺഗ്രസും യു.ഡി. എഫും. രാഹുലിനെ നിയമസഭാ അംഗത്വത്തിൽ നിന്ന്
പുറത്താക്കാനുള്ള രാഷ്ട്രീയ മാന്യതയും ധാർമ്മികതയും കോൺഗ്രസ് നേതൃത്വം കാണിക്കണമെന്നും എൻ. വൈ.എൽ മലപ്പുറത്ത് നടത്തിയ പ്രതിഷേധ പരിപാടി ആവശ്യപ്പെട്ടു.

പൂവൻകോഴിയുമാട്ടാണ് എൻ. വൈ.എൽ പ്രവർത്തകർ മലപ്പുറത്ത് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ആയി തുടരുന്നതിന്നെതിരെ പ്രതിഷേധിച്ചത്. ഐ.എൻ.എൽ ജില്ലാ സിക്രട്ടറി എൻ.പി ശംസു ഉദ്ഘാടനം ചെയ്തു. എൻ .വൈ.എൽ ജില്ലാ പ്രസിഡൻ്റ് പി.പി അർഷദ് , ജനറൽ സിക്രട്ടറി പി.കെ മിസ്രാൻ, ഉമൈർ മാട്ര, റഫീഖ് മുല്ലപ്പള്ളി, രാജു കോട്ടക്കൽ, ആഷിഖ് ഹസ്സൻ, ആസാദ് സെലീഖ്, അലിഹസ്സൻ മാട്ര, കെ.പി മൊയ്തീൻകുട്ടി എന്നിവർ നേതൃത്വം നൽകി.

Leave a Comment

More News