‘ഭരണഘടനയും മൗലികാവകാശങ്ങളും’; പ്രവാസി വെല്‍ഫെയര്‍ ചര്‍ച്ചാ സംഗമം സംഘടിപ്പിച്ചു

പ്രവാസി വെല്‍ഫെയര്‍ തിരുവനന്തപുരം ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച ചര്‍ച്ചാ സംഗമത്തില്‍ ഐ.എസ്.സി സെക്രട്ടറി ബഷീര്‍ തുവാരിക്കൽ സംസാരിക്കുന്നു

ദോഹ : പ്രവാസികളിലെ എൻആർഐ വിഭാഗത്തിന് കൃഷിഭൂമി, ഫാം ഹൗസ്, പ്ലാന്റേഷൻ മുതലായവ വാങ്ങുന്നതിന് ഏറെ നിയന്ത്രണം ഏർപ്പെടുത്തുന്ന ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻറ് ആക്ട് പ്രവാസികൾക്ക് ഭരണഘടന അനുവദിക്കുന്ന സ്വത്ത് ആർജിക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും പ്രവാസിളുടെ വോട്ടവകാശം പൂർണാർത്ഥത്തിൽ നൽകുന്നതിനുള്ള നിയന്ത്രണം പൗരാവകാശത്തിൽ നിന്ന് പ്രവാസികളെ ഒഴിച്ചു നിർത്തുന്നതിന് കാരണമാവുമെന്നും പ്രവാസി വെല്‍ഫെയര്‍ തിരുവനന്തപുരം ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച ഭരണഘടനയും മൗലികാവകാശങ്ങളും ചര്‍ച്ചാ സംഗമം അഭിപ്രായപ്പെട്ടു. നിഷ്പക്ഷമായി തീരുമാനം എടുക്കേണ്ട ഭരണകൂട സ്ഥാപനങ്ങൾക്ക് അതിൽ വീഴ്ച സംഭവിച്ചാൽ പൗരന്റെ ജനാധിപത്യ അവകാശം ധ്വംസിക്കപ്പെടുകയും നീതി നിഷേധിക്കപ്പെടുകയും ചെയ്യുമെന്നും ഇതിനെതിരെ ജാഗ്രതയുണ്ടാവണമെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

ഐ.എസ്.സി സെക്രട്ടറി ബഷീര്‍ തുവാരിക്കൽ സാമൂഹിക പ്രവര്‍ത്തകന്‍ റഊഫ് കൊണ്ടോട്ടി, എഴുത്തുകാരി സിദ്ധീഹ, പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് മാള, എം അയ്യൂബ് ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സാബു സുകുമാരന്‍ സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി മുബീന്‍ അമീന്‍ നന്ദിയും പറഞ്ഞു.

കൊല്ലം ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച സ്വാതത്ര്യ ദിന സദസ്സ് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് നജീം കൊല്ലം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് മാള, ജില്ലാ ജനറല്‍ സെക്രട്ടറി നിജാം, മന്‍സൂര്‍, ഷിബു ഹംസ, നിയാസ് കൊല്ലം, അനസ് അഞ്ചല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment

More News