വയനാട്: മുത്തങ്ങയിലെ പൊൻകുഴി ആദിവാസി കോളനിയിൽ ഗിവ്ഹെസ് അലേ ഫൗണ്ടേഷൻ സീഡ്സ് ഓഫ് സോളിഡാരിറ്റി പരിപാടിയുടെ ഭാഗമായി 35 ഓണം കിറ്റുകൾ വിതരണം ചെയ്തു.എല്ലാവർക്കും മാന്യമായി ഓണം ആഘോഷിക്കാനാകണമെന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പദ്ധതിയിലൂടെ ഉൾക്കൊള്ളലിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ് ഫൗണ്ടേഷൻ മുന്നോട്ട് വെച്ചത്.
“ഓണം ഒരു ഉത്സവമാത്രമല്ല, അത് ഐക്യത്തിന്റെയും സമൃദ്ധിയുടെയും സ്നേഹത്തിന്റെയും വികാരമാണ്. ഗോത്ര കുടുംബങ്ങൾക്കും തുല്യ സന്തോഷത്തോടെ ഓണം ആഘോഷിക്കാൻ സാധിക്കട്ടെയെന്നാണ് ഞങ്ങളുടെ ആഗ്രഹം.”ഫൗണ്ടേഷൻ ഡയറക്ടർ സ്വാതി പറഞ്ഞു.
പരിപാടിയിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മണി കെ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ റുബീന ബാബു കെ. എസ്, റിസർവ് ഫോറസ്റ്റ് വാച്ചർ ശിബീഷ്, ഫോറസ്റ്റ് വാച്ചർ ശാരദ പ്രകാശൻ, മുത്തങ്ങ EDC പ്രസിഡന്റ് രാമകൃഷ്ണൻ, ഗിവ്ഹെസ് അലേ ഫൗണ്ടേഷൻ ഡയറക്ടർ സ്വാതി എന്നിവർ പങ്കെടുത്തു.
വിദ്യാഭ്യാസം, ശാക്തീകരണം, സാമൂഹിക പിന്തുണ എന്നിവ പ്രാധാന്യമാക്കി കേരളത്തിലെ വിവിധ ഭാഗങ്ങളിൽ സമൂഹക്ഷേമ പരിപാടികൾ സജീവമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് ഗിവ്ഹെസ് അലേ ഫൗണ്ടേഷൻ.
