സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് മെയിൻ പരീക്ഷയ്ക്കുള്ള സൗജന്യ റെസിഡൻഷ്യൽ കോച്ചിങ്

കോഴിക്കോട്: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ നേതൃത്വത്തിൽ, ഈ മാസം അവസാന വാരം നടക്കുന്ന സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് മെയിൻ പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്കായി പത്ത് ദിവസത്തെ സൗജന്യ റെസിഡൻഷ്യൽ ക്രാഷ് കോഴ്സ് സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ 10 മുതൽ 20 വരെ കോഴിക്കോട് ചേവായൂർ സിജി ക്യാമ്പസിൽ വെച്ച് സംഘടിപ്പിക്കുന്ന ഈ പരിശീലന ക്യാമ്പിൽ, തിരഞ്ഞെടുക്കപ്പെടുന്ന 40 പേർക്ക് മാത്രമാണ് പ്രവേശനം. സിജി നടത്തുന്ന പരീക്ഷയുടെയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക. പരിശീലന പരിപാടിയുടെ ഭാഗമായി വിദഗ്ധരുടെ ക്ലാസുകൾ, മോക്ക് ടെസ്റ്റുകൾ, ഗ്രൂപ്പ് ഡിസ്കഷനുകൾ എന്നിവയിലൂടെ സമഗ്രമായ പരീക്ഷാ തയ്യാറെടുപ്പാണ് ഉറപ്പാക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വെബ്സൈറ്റിലൂടെ 2025 സെപ്റ്റംബർ 5-നകം രജിസ്റ്റർ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക്: 8086663004.

പബ്ലിക് റിലേഷൻസ് ഡിവിഷൻ
സിജി

Leave a Comment

More News