ചിങ്ങം: ഇന്ന് രാവിലെ നിങ്ങള്‍ക്ക് ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടും. ശാന്തത പാലിക്കാനും മോശമായ പെരുമാറ്റം കൊണ്ട് ആരേയും അലോസരപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കുക. ഇന്ന് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യനിലയിലും പുരോഗതി കാണപ്പെടും. വീട്ടിലായാലും ഓഫിസിലായാലും മറ്റുള്ളവരുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും നിങ്ങള്‍ തീരുമാനങ്ങളെടുക്കുക. ഇന്നത്തെ സായാഹ്നം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ചെലവഴിക്കുക.
കന്നി: ഇന്ന് നിങ്ങളുടെ നക്ഷത്രങ്ങള്‍ ദുര്‍ബലമാണ്. യാത്ര ചെയ്യാനോ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ ഉള്ള തീരുമാനങ്ങള്‍ മാറ്റിവയ്ക്കുക. കാരണം ഇന്നത്തെ ദിവസം നിങ്ങള്‍ വിചാരിച്ചപോലെ കാര്യങ്ങള്‍ മുന്നോട്ട് പോകില്ല. അത് നിങ്ങളെ അസ്വസ്ഥനാക്കും. ഇന്ന് സംസാരിക്കുമ്പോള്‍ നിങ്ങള്‍ നിയന്ത്രണം പാലിച്ചില്ലെങ്കില്‍ അത് സഹപ്രവര്‍ത്തകരുമായുള്ള ബന്ധം ചിലപ്പോള്‍ വഷളാക്കിയേക്കും. ഇന്ന് വൈകുന്നേരം ഒരു മതപരമായ ചടങ്ങില്‍ പങ്കെടുക്കുന്നത് നിങ്ങള്‍ക്ക് ആത്മീയമായ പ്രബുദ്ധത ലഭിക്കാന്‍ സഹായകമായേക്കും.
തുലാം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമനായിരിക്കും. ഇന്ന് ആളുകൾ നിങ്ങളില്‍ ആകൃഷ്ടരാകും. നിങ്ങളുടെ പെരുമാറ്റത്തെയും വസ്ത്ര ധാരണ രീതിയെയും പ്രശംസിക്കും. സാമൂഹിക ഒത്തുചേരലിലൂടെ ജീവിതപങ്കാളിയെ കണ്ടെത്താൻ നിങ്ങൾക്കിന്ന് സാധിച്ചേക്കാം.
വൃശ്ചികം: ഇന്ന് നിങ്ങൾ തിരക്ക് പിടിച്ച് തീരുമാനങ്ങളൊന്നും എടുക്കാതിരിക്കുക. നല്ല തീരുമാനങ്ങൾക്ക് സമയം ആവശ്യമാണ്. അതിനാൽ, തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പ് നല്ലവണം ആലോചിക്കുക. കാരണം നിങ്ങളുടെ ശ്രമങ്ങൾക്ക് മതിയായ അംഗീകാരം ലഭിക്കണമെന്നില്ല. ഒരു ബിസിനസ് യാത്രയും ഇന്ന് പ്രതീക്ഷിക്കാവുന്നതാണ്. വൈകുന്നേരം ജീവിത പങ്കാളിക്കൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും.
ധനു: ഇന്ന് സാമാധാനപരമായി നിങ്ങൾ നിങ്ങളെത്തന്നെ വിലയിരുത്തുക. ഉച്ചക്കുശേഷം ബിസിനസ് മീറ്റിങ്ങുകളോ കുടുംബകാര്യങ്ങളോ വന്നേക്കാം. സായാഹ്നങ്ങളിൽ നന്നായി വസ്ത്രധാരണം ചെയ്തേക്കാം.
മകരം: ഇന്ന് നിങ്ങളുടെ നിയന്ത്രണത്തിലുള്ള ദിവസമാണ്. ജോലി സംബന്ധമായി കാര്യങ്ങൾ ചെയ്ത് തീർക്കേണ്ടതുണ്ടെങ്കിലും വ്യക്തിപരമായ ആവശ്യങ്ങൾക്കും മതിയായ സമയം നിങ്ങൾക്ക് ലഭിക്കും. പ്രശംസകളിൽ വീണുപോകരുത്. കാരണം അവയിൽ ദുരുദ്ദേശം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങൾ വിദ്യാർഥിയാണെങ്കിൽ ഇന്ന് നല്ല ഫലങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.
കുംഭം: ചെറിയ നേട്ടങ്ങളിൽ പോലും നിങ്ങൾ സന്തോഷിക്കുന്നതുകൊണ്ട് ഇന്ന് നിങ്ങൾക്ക് ആഘോഷങ്ങൾക്ക് സാധ്യതയുണ്ട്. ദിവസം മുഴുവൻ ആവേശഭരിതമായിരിക്കും. പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടുക, പ്രിയപ്പെട്ടവരോടുകൂടി സമയം ചെലവഴിക്കുക, എന്നിവയ്ക്ക് പ്രാധാന്യം നൽകണം. ഇന്ന് മുഴുവൻ നിങ്ങൾക്ക് ഉചിതമായ ദിവസം തന്നെയാണ്.
മീനം: പങ്കാളിത്തം ഉണ്ടാക്കാനും പഴയ സൗഹൃദങ്ങൾ പുതുക്കാനും സുന്ദരമായ ഒരു ദിവസമാണിന്ന്. നിങ്ങൾ പ്രണയിക്കുന്നില്ലെങ്കിൽ ഇന്ന് നിങ്ങൾ നിങ്ങളുടെ ജീവിതപങ്കാളിയെ കണ്ടെത്തിയേക്കാം. പ്രണയിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. തൊഴിൽ മേഖലയിലും നിങ്ങൾക്ക് നിങ്ങളെ മനസിലാക്കുന്ന ഒരു പങ്കാളിയെ ലഭിക്കാൻ സാധ്യതയുണ്ട്.
മേടം: നിങ്ങളുടെ ഉത്സാഹവും ആവേശവും ഇന്ന് അതിൻ്റെ ഉന്നതിലായിരിക്കും. ഇന്ന് പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കും. മാനസികവും ശരീരികവുമായ ആരോഗ്യസ്ഥിതി ഏറ്റവും മികച്ച നിലയിലായിരിക്കും. ഒരു സുഹൃത്തിൻ്റെ ജന്മദിനാഘോഷത്തിനോ വിവാഹനിശ്ചയത്തിനോ നിങ്ങള്‍ ക്ഷണിക്കപ്പെട്ടേക്കാം. അത്തരം അവസരങ്ങള്‍ ശരിക്കും അസ്വദിക്കുക. സ്വാദിഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അവ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമോ എന്നുകൂടി ആലോചിക്കുക. അശുഭചിന്തകള്‍ ഒരു കാര്യത്തിനും പരിഹാരമല്ല.
ഇടവം: നിങ്ങളുടെ വീട്ടില്‍ ഇന്ന് സൗഹാര്‍ദപരവും സ്നേഹപൂര്‍ണവുമായ സംഭാഷണങ്ങള്‍ക്ക് അവസരമുണ്ടാകും. വീടിന് മോടികൂട്ടാനുള്ള ചില പദ്ധതികളെ പറ്റി നിങ്ങള്‍ കാര്യമായി ആലോചിക്കും. വീട്ടില്‍ അമ്മയോടും ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരോടും നല്ല ബന്ധമാകും ഇന്ന്. ഭാവിയില്‍ നേട്ടമുണ്ടാക്കിയേക്കാവുന്ന ഒരു പൊതുചടങ്ങില്‍ ഇന്ന് വൈകുന്നേരം നിങ്ങള്‍ പങ്കെടുത്തേക്കും. നിങ്ങളുടെ കുട്ടികള്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ചങ്ങാതിമാരാകും. അപ്രതീക്ഷിതമായ ഒരു ധനാഗമം നിങ്ങള്‍ക്ക് ഇന്ന് പ്രതീക്ഷിക്കാം.
മിഥുനം: ചുറ്റുമുള്ള ആളുകൾ സന്തോഷിക്കുമ്പോഴും ആസ്വദിക്കുമ്പോഴും നിങ്ങൾ ഇന്ന് ബിസിനസ് ഇടപാടുകളിൽ ബന്ധിതനാണെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. ഇന്ന് നിങ്ങൾക്ക് ബിസിനസ് യാത്രകൾ വരെ വേണ്ടിവന്നേക്കാം. എന്നാൽ ജോലിസംബന്ധമായ വിജയത്തിൽ നിങ്ങൾക്ക് ഇന്ന് ആഘോഷിക്കാൻ സാധിക്കും.
കര്‍ക്കടകം: സത്യസന്ധവും നീതിപൂര്‍വവുമായ സമീപനമായിരിക്കും ഇന്ന് നിങ്ങളുടേത്. എന്നാലും നിങ്ങളിന്ന് പ്രകോപിതനായേക്കാം. അപ്രതീക്ഷിത ജോലികള്‍ ഇന്ന് നിങ്ങളേറ്റെടുക്കുകയും പിന്നീട് കാര്യങ്ങള്‍ വേണ്ടപോലെ നടക്കുന്നില്ലെന്ന് മനസി ലാക്കുകയും ചെയ്യും. ഈ കാര്യത്തില്‍ നിങ്ങളുടെ മേലുദ്യോഗസ്ഥരും ഉത്കണ്ഠ പ്രകടിപ്പിക്കും. രാവിലെ നിങ്ങള്‍ ഉദാസീനനായിരിക്കുമെങ്കിലും ദിവസത്തിൻ്റെ രണ്ടാം പകുതിയില്‍ ഊര്‍ജ്വസ്വലത കൈവരിക്കും. ഇന്ന് നിങ്ങള്‍ വീടിന് പുതുമോടി നല്കാന് വേണ്ടി ഫര്‍ണീച്ചറുകള്‍ മാറ്റുകയോ പരിഷ്കരിക്കുകയോ ചെയ്യും.
