രാശിഫലം (19-09-2025 വെള്ളി)

ചിങ്ങം: പ്രഭാതത്തിൽ ഉദ്ദേശിച്ച ഒരു പ്രത്യേക ലക്ഷ്യം ഇന്നു നേടാൻ കഴിയാതെ വരും. പക്ഷേ ദിവസം പുരോഗമിക്കവേ പ്രശ്‌നങ്ങൾക്ക്‌ ആശ്വാസം കിട്ടും. സ്വതസിദ്ധമായ കഴിവുകൾ വിജയത്തിന്‍റെ അളവ്‌ കൂട്ടാൻ സഹായിക്കും. കഴിവുകളും കഴിവുകേടുകളും വിശകലനം ചെയ്യാനായി ഇരിക്കുമ്പോൾ അത്‌ ഒരു വിമർശനാത്മക രീതിയിൽ പക്ഷപാതമില്ലാതെയും മുൻ വിധിയില്ലാതെയും ചെയ്യുക.

കന്നി: നല്ലഫലങ്ങള്‍ ലഭിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. മിതമായ അനുഭവങ്ങള്‍ നല്‍കുന്ന ദിവസമായിരിക്കും. ശാന്തരായിരിക്കും. മാനസികമായി, ശാരീരികമായി, വ്യക്തിപരമായി അനുകൂലമായ ദിനമാണിന്ന്. പ്രൊഫഷണലുകള്‍ക്ക് കാര്യങ്ങൾ വളരെ രസകരവും അനുകൂലവുമാണ്. എന്നിരുന്നാലും, ദിവസത്തിന്‍റെ രണ്ടാം പകുതിയിൽ ചില വ്യത്യസ്‌തമായ ഫലങ്ങള്‍ ലഭിച്ചേക്കാം.

തുലാം: ശുചിത്വത്തിന് പ്രത്യേക ശ്രദ്ധ നൽകും. എന്നാൽ അത് വിചിത്രരീതിയിൽ അവസാനിക്കും. ഉച്ചതിരിഞ്ഞ്, കാർ കഴുകാനോ ഉപകരണങ്ങൾ പുനഃക്രമീകരിക്കാനോ വൃത്തിയാക്കാനോ തീരുമാനിക്കും. പൊതുവേ, വസ്‌തുക്കളോടുള്ള ലളിതമായ സമീപനം ക്ഷീണം ഒഴിവാക്കും.

വൃശ്ചികം: ദിവസം മുഴുവൻ സൃഷ്‌ടിപരമായ കഴിവുകൾ കൊണ്ട് നിറയും. ജോലിയിലുള്ള സമർപ്പണം മറ്റുള്ളവരേക്കാൾ ബഹുദൂരം മുന്നിലാക്കും. ധീരതയുടെ അത്യന്തിക സുഖം അനുഭവിക്കും. ആകെകൂടി വർണ്ണാഭമായ ഒരു ദിനമായിരിക്കും.

ധനു: കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും സന്തോഷിപ്പിക്കുന്നതിനുള്ള ഒരു മാനസികാവസ്ഥയിൽ ആയിരിക്കും. സന്തോഷവാനും ഉത്സാഹവാനും ആയി കുടുംബത്തോടൊപ്പം ഒരു ഉല്ലാസയാത്ര മനസിൽ കാണും. അതിന്നിടയിൽ ജോലിയിൽ വ്യാപൃതനാവുകയും നിർവ്വഹിച്ച ജോലിയിന്മേൽ അംഗീകാരങ്ങൾ നേടുകയും ചെയ്യും.

മകരം: വികാരങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കും, പ്രത്യേകിച്ച് പ്രണയിനിക്ക്. അവർ അത് കൂടുതൽ തുറന്ന് പ്രകടിപ്പിക്കും. അത്‌ ഇരുവർക്കും ബന്ധം കൂടുതൽ മനസിലാക്കാൻ സഹായിക്കും. പരസ്‌പരബന്ധം സുദൃഢമാക്കാൻ കഴിയുന്ന തരത്തിൽ കുറച്ച്‌ സമയം അവരോടൊത്ത് ചെലവഴിക്കുക. അവർക്ക് സന്തോഷകരമായ സമ്മാനമോ മറ്റോ നൽകിക്കൊണ്ട്‌ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുക.

കുംഭം: പൊതുവേ വളരെ തിരക്കിലായിരിക്കും. എന്നാൽ ഇന്ന് വ്യത്യസ്‌തമാണ്. ശാന്തമായി തുടരാൻ ശ്രമിക്കും, ആത്മീയതയുടെ പാതയിൽ തുടരും. വിശ്രമത്തിനോ ധ്യാനത്തിനോ വേണ്ടി ഒരു ക്ഷേത്രത്തിലോ ഏതെങ്കിലും മതപരമായ സ്ഥലത്തോ പോകും.

മീനം: നിക്ഷേപങ്ങൾക്കും ഊഹക്കച്ചവടത്തിനും നല്ല ദിവസമാണ്‌ – പ്രത്യേകിച്ച്‌ റിയൽ എസ്റ്റേറ്റ്‌ മേഖലകളിൽ. ഇടപാടുകളുമായി ബന്ധപ്പെട്ട സാഹസങ്ങൾ നോക്കുമ്പോൾ, നേട്ടങ്ങൾ മുന്നിട്ടു നിൽക്കും. എന്തായാലും കുറച്ച്‌ പണം കരുതി വെക്കുക,

മേടം: സുഹൃത്തുക്കളുമായും അയൽക്കാരുമായും ചില ബൗദ്ധികമായ ചർച്ചകളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. എന്നിരുന്നാലും അവ പെട്ടെന്ന് ചൂടേറിയ വാദമുഖങ്ങളായി മാറുന്നു… അതിനാൽ അവയെ വിട്ടേക്കുക. ആധിപത്യം നിലനിർത്തുന്നതാണ്‌. ആശങ്കകൾ നിറയുന്നതിനാല്‍ രാത്രി മുഴുവൻ ഉണർന്നിരിക്കാനത് ഇടയാക്കും. മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ അവയുണ്ടാക്കിയേക്കാം. യാത്രാപദ്ധതികള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ മാറ്റിവയ്ക്കണം.

ഇടവം: ഇന്നു വികാരങ്ങൾ പലകാര്യങ്ങളേയും തെറ്റായവഴിക്ക് കൊണ്ടുപോകാന്‍ സാധ്യതയുണ്ട്. കാര്യങ്ങള്‍ കൃത്യസമയത്ത് ചെയ്‌തു തീര്‍ക്കാനാകുമെന്നതിനാല്‍ ആശ്വാസമുണ്ടാവാം. ഉല്ലാസവാനായി കാണപ്പെടുന്നതായിരിക്കും. സഹോദരങ്ങളുമായുള്ള ബന്ധം പ്രയോജനകരമാണെന്ന് ഫലങ്ങളില്‍ കാണുന്നു.

മിഥുനം: ശുചിത്വത്തിലും വൃത്തിയിലും അതീവ ശ്രദ്ധാലുവായിരിക്കും. അണുനാശിനി ഉപയോഗിച്ച ശേഷം മാത്രം കാർ കഴുകാനോ മുറ്റം വൃത്തിയാക്കാനോ വീട്ടുപകരണങ്ങൾ ക്രമീകരിക്കാനോ പദ്ധതിയിടും. മാനസിക പിരിമുറുക്കങ്ങൾ ചുറ്റും പരത്തും.

കര്‍ക്കടകം: പഴയ ബന്ധങ്ങൾ കൈപ്പടിയിൽ വരാനുള്ള വലിയ സാധ്യത കാണുന്നു. മറ്റുള്ളവരുമായി പെട്ടെന്ന് യോജിപ്പിലെത്താനുള്ള കഴിവുമൂലം ജോലികൾ നന്നായി നിർവ്വഹിക്കാൻ കഴിയും. ആളുകൾക്ക്‌ സത്യസന്ധതയിൽ വലിയ ആദരവുണ്ടാകും. വൈകുന്നേരം നല്ല ഒത്തുകൂടലുണ്ടാകും.

 

Leave a Comment

More News